
കോഴിക്കോട്: ഊരാളുങ്കല്‍ സൊസൈറ്റിയിലും പിടിമുറുക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വടകരയിലെ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ആസ്ഥാനത്ത് പരിശോധന നടത്തി. രാവിലെ 9 മണി മുതല്‍ 11.45 വരെയായിരുന്നു പരിശോധന. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെയും കോഴിക്കോട്ടെയും യൂണിറ്റുകളിലെ ഓരോ ഉദ്യോഗസ്ഥര്‍ വീതമാണ് റെയ്ഡ് നടത്തിയത്.
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനുമായി ബന്ധപ്പെട്ട കേസിലായിരുന്നു പരിശോധനയെന്നാണ് ലഭിക്കുന്ന വിവരം. ഊരാളുങ്കലിന് സര്‍ക്കാര്‍ പദ്ധതികളുടെ കരാറുകള്‍ ലഭിച്ചതില്‍ രവീന്ദ്രന് ഏതെങ്കിലും വിധത്തില്‍ പങ്കുണ്ടോയെന്നാണ് ഇ.ഡി പരിശോധിച്ചതായാണ് സൂചന. സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ കരാറുകള്‍ ലഭിച്ച സ്ഥാപനമാണ് ഊരാളുങ്കല്‍ സൊസൈറ്റി. എന്നാല്‍ എന്തുകൊണ്ടാണ് ഊരാളുങ്കലിനു മാത്രം കൂടൂതല്‍ കരാറുകള്‍ ലഭിക്കുന്നുവെന്ന ചോദ്യം ഉയര്‍ന്നിരുന്നു.