Breaking News

വാളയാര്‍ കേസ് സി.ബി.ഐക്ക് വിടണം: കെ.സുരേന്ദ്രന്‍

വാളയാര്‍: വാളയാറില്‍ രണ്ട് പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കേസ് സി.ബി.ഐക്ക് വിടണമെന്ന ആവശ്യവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. നീതി ലഭിക്കണമെന്ന ആവശ്യവുമായി വീടിന് മുന്നില്‍ സത്യാഗ്രഹം തുടരുന്ന പെണ്‍കുട്ടികളുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു കെ.സുരേന്ദ്രന്‍.
സംഭവം നടന്ന് ഒരു വര്‍ഷമായിട്ടും ഈ കുടുംബത്തിന് നീതി ലഭിക്കാന്‍ സര്‍ക്കാര്‍ എന്തുചെയ്തു എന്ന് അദ്ദേഹം ചോദിച്ചു. സമരം ചെയ്യുന്നത് എന്തിനാണെന്ന് മന്ത്രി എ.കെ.ബാലന് മനസിലാകുന്നില്ലെങ്കില്‍ മുഖ്യമന്ത്രി ദൂതനെ വിട്ട് കേസ് അട്ടിമറിച്ചത് എന്തിനാണെന്ന് അന്വേഷിക്കുകയാണ് വേണ്ടത്.
കേസിലെ മുഴുവന്‍ പ്രതികളേയും നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണം. സി.പി.എം നേതാക്കളായ പ്രതികള്‍ക്കുവേണ്ടി ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ സോജന്‍ തന്നെയാണ് കേസ് അട്ടിമറിച്ചത്. ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇപ്പോഴും കോള്‍ഡ് സ്റ്റോറേജിലാണ്. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണത്തിലൂടെയല്ലാതെ സത്യം പുറത്ത് വരില്ലെന്ന് ഉറപ്പാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

Related posts

Leave a Reply

Your email address will not be published. Required fields are marked *