Breaking News

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സംഗമം

വര്‍ക്കല മൈതാനത്ത് സംഘടിപ്പിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സംഗമം

വര്‍ക്കല: വര്‍ക്കല മുനിസിപ്പാലിറ്റിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സംഗമം അഡ്വ.അടൂര്‍ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. വര്‍ക്കല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ കമ്മിറ്റി പ്രസിഡന്റ് കെ.രഘുനാഥന്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിര്‍വ്വാഹക സമിതിയംഗം പി.എം.ബഷീര്‍, മുന്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.കെ.ആര്‍.അനില്‍കുമാര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.ബി.ഷാലി, മുന്‍ കെ.പി.സി.സി മെമ്പര്‍ അഡ്വ.ചെറുന്നിയൂര്‍ ജയപ്രകാശ്, വര്‍ക്കല മണ്ഡലം പ്രസിഡന്റ് സജി വേളിക്കാട്, ഡി.സി.സി മെമ്പര്‍ എം.എന്‍.റോയ് എന്നിവര്‍ പങ്കെടുത്തു. നഗരസഭയില്‍ മത്സരിക്കുന്ന 33 യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെയും അഡ്വ.അടൂര്‍ പ്രകാശ് എം.പി ഷാള്‍ അണിയിച്ച് വിജയാശംസകള്‍ നേര്‍ന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *