Breaking News

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സംഗമം ഇന്ന്

പ്രതീകാത്മക ചിത്രം

വര്‍ക്കല: വര്‍ക്കല ഏരിയയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ സംഗമം ഇന്ന്(28.11.2020) വൈകിട്ട് 3.30 ന് നടക്കും. വര്‍ക്കല യു.ഡി ആഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന സ്ഥാനാര്‍ത്ഥി സംഗമം സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്യും. സി.ദിവാകരന്‍ എം.എല്‍.എ, എന്‍.സി.പി സംസ്ഥാനതല നേതാവ് അഡ്വ.ബി.രവികുമാര്‍, സി.പി.ഐ(എം) ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബി.പി.മുരളി, സി.പി.ഐ(എം) ജില്ലാ കമ്മിറ്റിയംഗം അഡ്വ.ഷാജഹാന്‍, സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം വി.രഞ്ജിത്ത് തുടങ്ങിയവര്‍ പങ്കെടുക്കും.
വര്‍ക്കല ഏരിയാ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സ്ഥാനാര്‍ത്ഥി സംഗമം സംഘടിപ്പിക്കുക. വര്‍ക്കല നഗരസഭ, ചെമ്മരുതി ബ്ലോക്കിലെയും മണമ്പൂര്‍ ബ്ലോക്കിലെയും ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികള്‍, ഇടവ, ഇലകമണ്‍, ചെമ്മരുതി, ചെറുന്നിയൂര്‍, മണമ്പൂര്‍, വെട്ടൂര്‍, ഒറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ സ്ഥാനാര്‍ത്ഥികള്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥി സംഗമത്തില്‍ അണിനിരക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *