
തിരുവനന്തപുരം: ഇടതു മുന്നണി പ്രവേശനത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ്.കെ.മാണി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി പ്രവേശം ഉണ്ടാകുമെന്നാണ് സൂചന. എ.കെ.ജി. സെന്ററിലെത്തി സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും എം.എന്‍. സ്മാരകത്തിലെത്തി സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായും കൂടിക്കാഴ്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജോസ്.കെ.മാണി മുന്നണി ധാരണകളെ കുറിച്ച് രണ്ട് നേതാക്കളുമായും ചര്‍ച്ച ചെയ്തതായാണ് വിവരം.
കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനത്തില്‍ സി.പി.എം., സി.പി.ഐ. ഉഭയകക്ഷി ചര്‍ച്ച നടക്കാനിരിക്കെയാണ് ജോസ് കെ. മാണി ഇരുപാര്‍ട്ടി നേതാക്കളെയും കണ്ടത്. എ.കെ.ജി സെന്റര്‍ വിട്ടുനല്‍കിയ വാഹനത്തിലായിരുന്നു ജോസ്.കെ.മാണിയുടെ യാത്ര.
പാര്‍ട്ടിയുടെ മുന്നണി പ്രവേശനത്തില്‍ സി.പി.ഐ. നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അതിനുപ്പുറത്തേക്ക് പ്രതികരിക്കാനില്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി. ഭാവി പരിപാടികള്‍ മുന്നണിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അധികം വൈകാതെ മുഖ്യമന്ത്രിയെ കാണുമെന്നും ആദ്ദേഹം പറഞ്ഞു. ഇടത് മുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ച ശേഷം ആദ്യമായി എ.കെ.ജി. സെന്ററിലെത്തിയ ജോസ് കെ. മാണിക്ക് ഊഷ്മള സ്വീകരമാണ് ലഭിച്ചത്.