Breaking News

മത്സ്യതൊഴിലാളികളോട് കാണിക്കുന്ന വിവേചനത്തിനെതിരെ വര്‍ക്കലയില്‍ പ്രതിഷേധ സമരം

മത്സ്യതൊഴിലാളികളാട് കാണിക്കുന്ന വിവേചനത്തിനും, അവഗണനയ്ക്കും എതിരെ സംസ്ഥാന വ്യാപകമായി സി.ഐ.ടി.യു മത്സ്യതൊഴിലാളി ഫെഡറേഷന്‍ നടത്തിയ പ്രതിഷേധ സമരം സംസ്ഥാന സെക്രട്ടറി അഡ്വ: എഫ്.നഹാസ് ഉദ്ഘാടനം ചെയ്യുന്നു

വര്‍ക്കല: സര്‍ക്കാര്‍ പ്രഖ്യാപിച്ച കെ.സി.സി. വായ്പകള്‍ നല്‍കാതെ ദേശസാല്‍കൃത ബാങ്കുകള്‍ മത്സ്യതൊഴിലാളികളാട് കാണിക്കുന്ന വിവേചനത്തിനും, അവഗണനയ്ക്കും എതിരെ സംസ്ഥാന വ്യാപകമായി സി.ഐ.ടി.യു മത്സ്യതൊഴിലാളി ഫെഡറേഷന്‍ നടത്തിയ പ്രതിഷേധ സമരം വര്‍ക്കല ഏര്യാ കമ്മിയുടെ നേതൃത്വത്തില്‍ വര്‍ക്കല കാനറാ ബാങ്കിന് മുമ്പില്‍ ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി അഡ്വ: എഫ്.നഹാസ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മത്സ്യ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്റുമാരായ എം.എ സാലിം, അസ്ലം, ജില്ല കമ്മിറ്റി അംഗങ്ങളായ നബീല്‍, ഹാരിസ് എന്നിവര്‍ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു സമരപരിപാടികള്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *