Breaking News

മുഖ്യമന്ത്രി നാണംകെട്ട് അധികാരത്തില്‍ പിടിച്ചുതൂങ്ങാതെ രാജിവയ്ക്കണം: ചെന്നിത്തല

തിരുവനന്തപുരം: നാണംകെട്ട് അധികാരത്തില്‍ പിടിച്ചുതൂങ്ങാതെ മുഖ്യമന്ത്രി രാജിവെച്ച് നിയമത്തിന് കീഴടങ്ങണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ അറസ്റ്റ് ചെയ്തതോടെയാണ് ചെന്നിത്തല മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.
അഴിമതിക്കേസുകളുടെയൊക്കെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്ന് ഇതോടെ തെളിഞ്ഞുവെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്നും രാജിവെക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശിവശങ്കര്‍ ഒരു രോഗലക്ഷണം മാത്രമാണ്, രോഗം മുഖ്യമന്ത്രിയാണ്. സ്പ്രിംഗ്ളര്‍ മുതലുള്ള കാര്യങ്ങള്‍ പ്രതിപക്ഷം പറഞ്ഞപ്പോള്‍ ഞങ്ങളെ പരിഹസിച്ചു. മുഖ്യമന്ത്രി പറഞ്ഞതനുസരിച്ച് ശിവശങ്കര്‍ ചെയ്തുകൂട്ടിയ അഴിമതികള്‍ ഇനിയും ഓരോന്നായി പുറത്തുവരാനുണ്ട്.
ഇതില്‍ ഒന്നാമത്തെ പ്രതി കേരള മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്. നാല് വര്‍ഷക്കാലം പ്രിന്‍സിപ്പല്‍ സെക്രട്ടറിയായായിരുന്ന ശിവശങ്കര്‍ അറസ്റ്റിലായതോടെ ഓരോ അഴിമതിയുടേയും പ്രഭവകേന്ദ്രം എവിടെയാണെന്ന് ജനങ്ങള്‍ക്ക് വ്യക്തമായിരിക്കുന്നു. ഇതോടെ മുഖ്യമന്ത്രിയാണ് അഴിമതിക്കാരന്‍ എന്ന് തെളിഞ്ഞു. ഇനി മുഖ്യമന്ത്രിയിലേക്ക് അന്വേഷണ ഏജന്‍സികള്‍ എത്തിച്ചേരണം, മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം-അദ്ദേഹം വ്യക്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *