Breaking News

മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ ജൂണ്‍ 3 മുതല്‍

mubai beacon news tvമഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ ജൂണ്‍ 3 മുതല്‍..  ബിഗിന്‍ എഗെയിന്‍ എന്ന് പേരില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അണ്‍ലോക്ക് ഒന്നാം ഘട്ടത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു

മുംബയ് : ബിഗിന്‍ എഗെയിന്‍ എന്ന് പേരില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അണ്‍ലോക്ക് ഒന്നാം ഘട്ടത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു. ഘട്ടം ഘട്ടമായി ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്ന രീതിയാണ് നടപ്പാക്കുന്നത്.   ആദ്യ ഘട്ടത്തില്‍ ജൂണ്‍ 3 മുതല്‍ സൈക്ലിംഗ്, ജോഗിംഗ്, കടല്‍ത്തീരങ്ങള്‍, പാര്‍ക്കുകള്‍ കളിസ്ഥലങ്ങള്‍, പൂന്തോട്ടങ്ങള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ രാവിലെ അഞ്ച് മുതല്‍ വൈകുന്നേരം ഏഴ് വരെ ആളുകള്‍ക്ക് പ്രവേശനം അനുവദിക്കും. കുട്ടികള്‍ക്കൊപ്പം ഒരു മുതിര്‍ന്ന വ്യക്തിയും ഉണ്ടാകണം. സംഘം ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളൊന്നും ആദ്യ ഘട്ടത്തില്‍ അനുവദിക്കില്ല.    ഇലക്‌ട്രീഷ്യന്മാര്‍, കീടനിയന്ത്രണം, സാങ്കേതിക വിദഗ്ദ്ധര്‍ എന്നിങ്ങനെ സ്വയം തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സാമൂഹിക അകലം പാലിച്ച്‌ ജോലികള്‍ പുനരാരംഭിക്കാം. എല്ലാ സര്‍ക്കാര്‍ ഓഫീസുകളും 15 ശതമാനം ജീവനക്കാരെ വച്ച്‌ ജൂണ്‍ മൂന്ന് മുതല്‍ വീണ്ടും തുറക്കും.     

രണ്ടാം ഘട്ടമായി ജൂണ്‍ 5 മുതല്‍ മാളുകളും മാര്‍ക്കറ്റ് കോംപ്ലക്‌സുകളും ഒഴിച്ച്‌ ഉളള എല്ലാ വിപണികളും രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ തുറക്കാം. ഷോപ്പിംഗിനായി സൈക്കിള്‍ ഉപയോഗിക്കാനോ നടക്കാനോ ആളുകള്‍ തയാറാകണമെന്നാണ് നിര്‍ദ്ദേശം.    അനാവശ്യ ദീര്‍ഘദൂര യാത്ര അനുവദിക്കില്ല. ടാക്‌സികളും ഓട്ടോറിക്ഷകളും അവശ്യ സേവനങ്ങള്‍ക്കായി മാത്രമേ ഓടാവൂ. ഡ്രൈവറും പരമാവധി രണ്ട് യാത്രക്കാരും മാത്രമേ അനുവദിക്കൂ.   

മൂന്നാം ഘട്ടമായി ജൂണ്‍ എട്ട് മുതല്‍ എല്ലാ സ്വകാര്യ ഓഫീസുകളിലും 10 ശതമാനം സ്റ്റാഫുകളുമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. അതേസമയം ഇളവുകള്‍ തീവ്രബാധിത മേഖലകളില്‍ പാടില്ല.   എന്നാല്‍ സകൂള്‍- കോളേജ്, പരിശീലന സ്ഥാപനങ്ങള്‍, മെട്രോ റെയില്‍, സിനിമാ ഹാളുകള്‍, ബാര്‍ബര്‍ഷോപ്പുകള്‍, ഹോട്ടലുകള്‍ റെസ്റ്റോറന്റുകള്‍, എന്നിവ തുറക്കാന്‍ അനുവദിക്കില്ല.

Related posts

Leave a Reply

Your email address will not be published. Required fields are marked *