Breaking News

മലങ്കര ജലാശയത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Jishnu beacon newstv 2

സഹോദരനൊപ്പം നീന്തുന്നതിനിടെ കൈകാലുകള്‍ കുഴഞ്ഞ് മുങ്ങിത്താണു; മലങ്കര ജലാശയത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു; മരണമടഞ്ഞത് മൂലമറ്റം അറക്കുളം സ്വദേശി 18കാരനായ ജിഷ്ണു; അപകടം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ..

 

 

 

 

 

മൂലമറ്റം: കാഞ്ഞാര്‍ കൈപ്പ കവലയ്ക്ക് സമീപം മലങ്കര ജലാശയത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. അറക്കുളം കാവുംപടി പാമ്ബൂരിക്കല്‍ പരേതനായ ജിജിയുടെ മകന്‍ ജിഷ്ണു (18) വാണ് മുങ്ങി മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ആണ് അപകടം.  ജിഷ്ണുവിന്റെ കുടുബം ഇപ്പോള്‍ കുടയത്തൂര്‍ മുസ്ലിം പള്ളി കവലയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുകയാണ്. സഹോദരനുമൊത്ത് ജലാശയത്തില്‍ നീന്തുന്നതിനിടെയാണ് അപകടം. മൂലമറ്റം അഗ്‌നി രക്ഷാസേനയും, കാഞ്ഞാര്‍ പൊലീസും, തൊടുപുഴയില്‍ നിന്നും സ്‌കൂബാ ടീമും സ്ഥലത്തെത്തി. ഒന്നര മണിക്കൂര്‍ നീണ്ട തിരച്ചിലിന് ശേഷമാണ് സ്‌കൂബാ ടീം മൃതദേഹം കണ്ടെത്തിയത്. കുടയത്തൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ജിഷ്ണു .ജിഷ്ണുവിന്റെ അച്ഛന്‍ ജിജി കഴിഞ്ഞ ഒക്ടോബറില്‍ വാഗമണ്ണില്‍ അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ജിഷ്ണുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അമ്മ: ഷീന, സഹോദരന്‍ ജിത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *