
ന്യൂഡല്‍ഹി: ബിനീഷ് കോടിയേരി തന്റെ നിരപരാധിത്തം സ്വയം തെളിയിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയേണ്ടതില്ലെന്നും നിലപാട് സ്വീകരിച്ച് സിപിഎം കേന്ദ്ര നേതൃത്വം. ബിനീഷ് കോടിയേരിയുടെ കേസില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് പറഞ്ഞ കേന്ദ്ര നേതൃത്വം ബിനീഷിനെ സംരക്ഷിക്കില്ലെന്നും വ്യക്തമാക്കി.
കേസിന്റെ പേരില്‍ കോടിയേരി ഒഴിയുന്നത് പ്രതിപക്ഷം പാര്‍ട്ടിക്കെതിരെ ആയുധമാക്കുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. തനിക്ക് നേരെ ഉയര്‍ന്നിട്ടുള്ള നിരപരാധിത്വം തെളിയിക്കേണ്ടത് ബിനീഷാണ്. ഇതിന്റെ പേരില്‍ കോടിയേരിക്കെതിരെയും പാര്‍ട്ടിക്കെതിരെയും നടത്തുന്ന പ്രചരണങ്ങളെ പ്രതിരോധിക്കുമെന്നും കേന്ദ്ര കമ്മിറ്റിയില്‍ ധാരണയായി.