
വര്‍ക്കല: ജവഹര്‍ ബാല്‍മഞ്ച് വര്‍ക്കല ബ്ലോക്ക് മെമ്പര്‍ഷിപ്പ് ക്യാമ്പെയ്ന് കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം പി.എം.ബഷീര്‍ ഉദ്ഘാടനം ചെയ്തു. അഭിജിത്, അമാന്‍ നൈസാം എന്നീ കുട്ടികളാണ് പി.എം.ബഷീറില്‍നിന്ന് മെമ്പര്‍ഷിപ് സ്വീകരിച്ചത്. ബ്ലോക്ക് ചെയര്മാന് വിഷ്ണുരാജ്, ജില്ലാ കോഡിനേറ്റര്‍ എം.സത്യജിത്ത്, വര്‍ക്കല മണ്ഡലം ചെയര്മാന് ശ്രീറാം, ഐ.എന്‍.ടി.യു.സി വര്‍ക്കല നിയോജക മണ്ഡലം പ്രസിഡന്റ് പി.ജെ നൈസാം, ഐ.എന്‍.ടി.യു.സി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അരുണ്‍ സഞ്ജയ്, അഭിജിത്ത്.എസ്, അമാന്‍ നൈസാം എന്നിവര്‍ പങ്കെടുത്തു.