
തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ചുകൊണ്ട് സംസ്ഥാനത്ത് അവയവക്കച്ചവട മാഫിയകളുടെ പ്രവര്‍ത്തനം സജീവമെന്ന് ക്രൈംബ്രാഞ്ച് റിപ്പോട്ട് പുറത്ത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് എസ്.പിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തി ഡി.ജി.പി ലോകനാഥ് ബഹ്റ അന്വേഷണത്തിന് ഉത്തരവിട്ടു.
അവയവക്കച്ചവടം നടത്തുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പങ്കുണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ വ്യാപകമായി അനധികൃത അവയവ ഇടപാടുകള്‍ നടന്നുവെന്ന ഐ.ജി. ശ്രീജിത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ട്രാന്സ്പ്ലാന്റേഷന് ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍സ് ആന്റ് ടിഷ്യൂസ് ആക്ട് ലംഘിച്ചാണ് അവയവക്കച്ചവടം നടക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് തൃശ്ശൂര്‍, കൊടുങ്ങല്ലൂര്‍ ഭാഗത്താണ് ഏറ്റവുമധികം അനധികൃത അവയവ കൈമാറ്റം നടന്നതെന്നാണ് ലഭിക്കുന്ന വിവരം.
കേരളത്തില്‍ അവയവദാനത്തിന് നിലവിലുള്ള സര്‍ക്കാര്‍ സംവിധാനമാണ് മൃതസഞ്ജീവിനി. ഈ സംവിധാനത്തിലൂടെയാണ് മരണാനന്തര അവയവദാനം നടക്കുന്നത്. അവയവമാറ്റ ശസ്ത്രക്രിയകള്‍ ഏകോപിപ്പിക്കുന്നതും മൃതസഞ്ജീവിനിയാണ്.