Breaking News

കോവിഡ് 19: ഇന്ത്യക്ക് വ്യോമഗതാഗത വിലക്ക് ഏര്‍പ്പെടുത്തി സൗദി. വിലക്ക് വന്ദേ ഭാരത് സര്‍വ്വീസുകളെയും ബാധിക്കും. വിലക്ക് താല്‍ക്കാലികമെന്നും സൗദി



റിയാദ്: കോവിഡ് 19 വ്യാപനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്ത്യക്ക് വ്യോമഗതാഗത വിലക്ക് ഏര്‍പ്പെടുത്തി സൗദി. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനാണ് സൗദിയില്‍ നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്ന് സൗദിയിലേയ്ക്കുമുള്ള എല്ലാ വിമാനസര്‍വീസുകളും റദ്ദാക്കിയതായി അറിയിച്ചത്.
സൗദിയിലെ ഒട്ടേറെ പ്രവാസി മലയാളികള്‍ക്കും അവധിക്ക് നാട്ടില്‍ വന്ന ശേഷം മടങ്ങിപ്പോകാനിരുന്ന പ്രവാസിമലയാളികള്‍ക്കും ഇത് വലിയ തിരിച്ചടിയാകും. 34 ലക്ഷത്തോളം ഇന്ത്യക്കാരാണ് സൗദിയിലുള്ളത്. വിലക്ക് താല്‍ക്കാലികമെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മേയ് ആദ്യവാരം മുതല്‍ ഇന്ത്യയിലേയ്ക്ക് സര്‍വീസ് നടത്തിയിരുന്ന വന്ദേഭാരത് മിഷന്‍ പദ്ധതിപ്രകാരമുള്ള വിമാനങ്ങള്‍ക്കും ഈ വിലക്ക് ബാധകമാണെന്നാണ് വിവരം.
ജോലി നഷ്ടപ്പെട്ടവരടക്കം ഒട്ടേറെ മലയാളികളാണ് സൗദിയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് പോയിക്കൊണ്ടിരിക്കുന്നത്. ഒപ്പം ആയിരക്കണക്കിന് മലയാളികളടക്കമുള്ളവര്‍ സൗദിയിലേയ്ക്ക് തിരികെപോകാനും കാത്തിരിക്കുകയായിരുന്നു. ഇന്ത്യയെക്കൂടാതെ ബ്രസീല്‍, അര്‍ജന്റീന എന്നീ രാജ്യങ്ങളിലേക്കും വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം ഈ രാജ്യങ്ങളില്‍ 14 ദിവസം താമസിച്ചവര്‍ക്കും സൗദിയിലേയ്ക്ക് നേരിട്ട് വരാനാകില്ലെന്നും അതോറിറ്റി അറിയിക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *