Breaking News

ഒമ്പത് ഏക്കർ സ്ഥലത്ത് 230 കോടി രൂപ ചെലവിൽ കേരളത്തിലെ ആദ്യത്തെ മെഡിക്കൽ ഡിവൈസസ് പാർക്ക്

തോന്നക്കലിൽ കേരളത്തിലെ ആദ്യത്തെ മെഡിക്കൽ ഡിവൈസസ് പാർക്കിന് വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും.

കഴക്കൂട്ടം : കേരളത്തിലെ ആദ്യത്തെ മെഡിക്കൽ ഡിവൈസസ് പാർക്കിന് വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും. സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ (കെ.എസ്.ഐ.ഡി.സി) മംഗലപുരം തോന്നക്കലിലെ ലൈഫ് സയൻസ് പാർക്കിലാണ് മെഡിക്കൽ ഡിവൈസസ് പാർക്ക് ഒരുങ്ങുന്നത്.ഗവേഷണം, നവീന ഉപകരണങ്ങളുടെ നിർമ്മാണം, പരീക്ഷണം, പുതിയ സാങ്കേതികവിദ്യകൾ, വിജ്ഞാന വിനിമയം തുടങ്ങി മെഡിക്കൽ രംഗത്തെ ഉപകരണ വിപണിയ്ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്നതാണ് മെഡിക്കൽ ഡിവൈസസ് പാർക്കിലൂടെ ലക്ഷ്യം വെക്കുന്നത്.ലൈഫ് സയൻസ് പാർക്കിലെ ഒമ്പത് ഏക്കർ സ്ഥലത്ത് 230 കോടി രൂപ ചെലവിലാണ് പാർക്ക് ഉയരുക. 150 കോടി സംസ്ഥാന വിഹിതവും ബാക്കി വരുന്ന 80 കോടി കേന്ദ്ര സർക്കാരിന് കീഴിലുള്ള വിവിധ ഏജൻസികളിൽ നിന്നും ലഭ്യമാക്കും.

About The Author

Beacon news is an online news portal from Kerala, India. Its serving online news broadcasting in India and abroad from Bangalore, Karnataka. Started in August 1 this Bangalore based news site has garnered a reputation for being a reliable and trustworthy news source in a very short time Our mission is to deliver the latest national and international news in an impartial and unbiased manner. We have a team of reporters dedicated to providing our readers with the latest news from around the world, the news we publish on our website is gathered by these correspondents.

Related posts

Leave a Reply

Your email address will not be published. Required fields are marked *