
ശ്രീകാര്യം : നാരായണഗുരുവിന്റെ 93-ാമത് മഹാസമാധി ദിനാചരണത്തിനു മുന്നോടിയായിഎസ്.എൻ യുണൈറ്റഡ് മിഷന്റെ ആഭിമുഖ്യത്തിൽ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം അണുവിമുക്തമാക്കി.ചടങ്ങ് ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം ചെയ്തു.കോവിഡ് പശ്ചാതലത്തിൽ കോൾഡ് ഫോഗ് ടെക്നോളജി ഉപയോഗിച്ച് പൊതുജനങ്ങൾ കൂടുന്ന സ്ഥലങ്ങളില്‍ ശുചീകരിക്കുകയാണ് എസ്.എൻ യുണൈറ്റഡ് മിഷന്റെ ശുദ്ധം നഗരം എന്ന പദ്ധതിയുടെ ഉദ്ദേശം.സംഘടനാ ഭാരവാഹികളായ ഡോ.കെ.കെ.മനോജൻ, ഡോ.ദേവിൻ പ്രഭാകർ, ഡോ.ബെന്നി, മധു രാമാനുജൻ, വര്‍ഗീസ് എന്നിവർ നേതൃത്വം നൽകി.