![]()
ന്യൂഡല്‍ഹി: പ്രീ-സ്കൂള്‍ കുട്ടികള്‍ക്ക് നടത്തുന്ന പരീക്ഷകള്‍ സാമൂഹ്യവിരുദ്ധമായ പ്രവര്‍ത്തിയാണെന്ന് ചൂണ്ടിക്കാട്ടി എന്‍സിഇആര്‍ടി (NCERT) നിരോധിച്ചു. പ്രീ-സ്കൂള്‍ തലങ്ങളില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്താമെന്നും എന്തൊക്കെ ചെയ്യരുതെന്നും വ്യക്തമാക്കി എന്‍സിഇആര്‍ടി മാര്‍ഗരേഖയും പുറത്തിറക്കിയിട്ടുണ്ട്. നിരന്തരമായ ചര്‍ച്ചകളിലൂടെയും കഥകളിലൂടെയും ചെറു കളികളിലൂടെയുമാണു കുട്ടികളുടെ പുരോഗതി വളര്‍ത്തേണ്ടതെന്നാണ് പ്രധാന നിര്‍ദേശം. പ്രീ-സ്കൂള്‍ കുട്ടികള്‍ക്ക് എഴുത്ത്, അഭിമുഖ പരീക്ഷകള്‍ നടത്തരുതെന്നും, ഹോം വര്‍ക്കുകളും പരീക്ഷകളും നടത്തുന്നതു വഴി കുട്ടികള്‍ക്ക് കളിക്കാനുള്ള അവസരങ്ങള്‍ നഷ്ടമാകുന്നുണ്ടെന്നും എന്‍സിഇആര്‍ടി ചൂണ്ടിക്കാട്ടുന്നു.
കുട്ടികള്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്നും അവരുടെ ഭാഷ, അവര്‍ ഇടപെടുന്ന ആളുകള്‍, ചര്‍ച്ചകളില്‍ പങ്കെടുക്കാനുള്ള അവരുടെ താത്പര്യം, ആരോഗ്യം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അധ്യാപകര്‍ ചെറു നോട്ടുകള്‍ തയാറാക്കി വയ്ക്കണം. വര്‍ഷത്തില്‍ രണ്ടുതവണ കുട്ടികളുടെ വളര്‍ച്ചാ പുരോഗതി രക്ഷിതാക്കളെ പ്രോഗ്രസ് റിപ്പോര്‍ട്ട് വഴി അറിയിക്കണമെന്നും എന്‍സിഇആര്‍ടി നിര്‍ദേശിക്കുന്നു.