Breaking News

മൂന്ന് കാലുകള്‍, രണ്ട് ലിംഗം, മലദ്വാരമില്ല… അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ കുഞ്ഞു..

മൂന്ന് കാലുകള്‍, രണ്ട് ലിംഗം, മലദ്വാരമില്ല… അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ കുഞ്ഞിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ ആദ്യം ഒന്ന് പകച്ചെങ്കിലും അതീവശ്രദ്ധയോടെ, സമയമെടുത്ത് അവര്‍ അത് ചെയ്തു

 

മൂന്ന് കാലുകള്‍, രണ്ട് ലിംഗം, മലദ്വാരമില്ല. ഇതായിരുന്നു ജനിച്ച ആണ്‍കുഞ്ഞില്‍ ഡോക്ടര്‍മാരെ ഞെട്ടിച്ചത്. ഇത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ സംഭവമാണെന്ന് റഷ്യയിലെ വിദഗ്ധരായ ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തി. എങ്ങനെ ഇത് കൈകാര്യം ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ പോലും ആദ്യം അറിഞ്ഞിരുന്നില്ല. പിന്നീട് വിദഗ്ധരുടെ ഒരു സംഘം തന്നെ അവന്‍റെ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കാന്‍ എത്തുകയായിരുന്നു.

bb52972117fe8bdfa544a36c645cf59dആദ്യം നടത്തിയത് മലദ്വാരത്തിന് വേണ്ടിയുള്ള ശസ്ത്രക്രിയയായിരുന്നു. പിന്നീട് അധിക അവയവങ്ങളെ നീക്കം ചെയ്യുന്നതിന് വേണ്ടിയുള്ളത്. ഓരോന്നും അതീവശ്രദ്ധയോടെ സമയമെടുത്ത് അവര്‍ ചെയ്തു തീര്‍ത്തു. എല്ലാ ശസ്ത്രക്രിയകളും വിജയം കാണുകയും ചെയ്തു.

ഇപ്പോള്‍ അവന്‍ ചെറുതായി പിച്ചവച്ചു തുടങ്ങിയെന്നാണ് മോസ്‌കോ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്‍റ് പ്രതിനിധികളറിയിക്കുന്നത്. കുഞ്ഞിന്‍റെ സ്വകാര്യത മാനിച്ച്‌ മറ്റ് വിശദാംശങ്ങളൊന്നും ഇവര്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം സംഭവമായതിനാല്‍ മെഡിക്കല്‍ വിശദാംശങ്ങള്‍ ഓരോന്നും ഇവര്‍ പുറംലോകത്തിനെ അറിയിക്കുമെന്നാണ് വിവരം.

04d4143b24aa7be244b70b50e5cf13a6b1f66a2ca32ed103e21127b6284c7f3f

 

 

Leave a Reply

Your email address will not be published. Required fields are marked *