Breaking News

പ്രാണവായു പകർന്ന് കൊടുത്ത്‌ മാതൃകയായി

വർക്കല: കോവിഡ് മൂലം ദുരിതമനുഭവിക്കുന്നവർക്ക് ലയൺസ് ക്ലബ് ഇൻറർനാഷണൽ ഡിസ്ട്രിക് 318 A യുടെ സഹായഹസ്തം. വർക്കല ഗവൺമെൻറ് താലൂക്ക് ഹോസ്പിറ്റലിലേക്ക് ഓക്സിജൻ കോൺസണ്ട്രേറ്റർ നൽകി. 2020-21 വർഷത്തെ ബോർഡ് പദ്ധതിയാണ് ഓക്സിജൻ പ്രാണവായു പ്രോജക്ട്.. ദുരിതമനുഭവിക്കുന്നവർക്ക് ഒരു കൈത്താങ്ങ് എന്നതാണ് പദ്ധതിയുടെ ലക്ഷ്യം വർക്കല ഗവൺമെൻറ് താലൂക്ക് ഹോസ്പിറ്റൽ വെച്ച് നടന്ന ചടങ്ങിൽ വർക്കല എം.എൽ.എ അഡ്വക്കേറ്റ് വി ജോയി വർക്കല ഗവൺമെൻറ് താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ടിന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.

ക്ളബ്ബിന്റെ ജില്ലാ ഗവർണർ വി പരമേശ്വരൻ കുട്ടി, .ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി ജെയിൻ സി ജോബ്, പ്രസിഡണ്ട് ബി ജോഷി ബാസു, സി വി ഹേമചന്ദ്രൻ, പ്രസാദ്, പ്രസിഡണ്ട് ഇലക്റ്റ് എം സുരേഷ് കുമാർ. സതീഷ് ചന്ദ്രൻ. എൻ രാമചന്ദ്രൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *