Breaking News

പ്രണയ സ്പര്‍ശവുമായി ‘അവള്‍’

‘പല നാളായ് തേടുന്ന മിഴിയാണവള്‍
ആ നാളില്‍ ഞാന്‍ കണ്ട നിറമാണവള്‍’…

പ്രണയത്തേയും പ്രണയഗാനങ്ങളെയും എന്നും നെഞ്ചിലേറ്റി ആസ്വദിക്കുന്ന മലയാളികള്‍ക്കായി സത്യം ഓഡിയോസ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ മ്യൂസിക്ക് ആല്‍ബമാണ് ‘അവള്‍’. ആയുര്‍ജ്യോതി ആയുര്‍വേദ ഹോസ്പിറ്റല്‍ എം.ഡിയും ഡോക്ടറുമായ ലിജോ മന്നച്ചന്റെ വരികള്‍ക്ക്, സിനിമാ പിന്നണി ഗാനരംഗത്തും ഭക്തിഗാന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ചിത്ര അരുണ്‍ സംഗീതം സംവിധാനം നിര്‍വ്വഹിക്കുന്നു.
ചിത്ര ഈണം പകരുന്ന ആദ്യ ഗാനം കൂടിയാണിത്. പ്രണയഗീതങ്ങളെ തന്റെ സ്വതസിദ്ധമായ ആലാപന ശൈലികൊണ്ട് ആര്‍ദ്രമാക്കുന്ന മലയാളിയുടെ സ്വന്തം ഭാവഗായകന്‍ ശ്രീ പി.ജയചന്ദ്രന്റെ ശബ്ദത്തില്‍ ഈ ഗാനം കൂടുതല്‍ ഹൃദ്യമായിരിക്കുന്നു. ഏറെക്കാലമായി ടെലിവിഷന്‍, സിനിമാരംഗങ്ങളില്‍ എഡിറ്ററായി പ്രവര്‍ത്തിച്ചു വരുന്ന മെന്റോസ് ആന്റണിയാണ് ‘അവള്‍’ എന്ന പ്രണയ സംഗീത ആല്‍ബത്തിന്റെ സംവിധായകന്‍. സുരേഷ് ബാബു ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. നിഷ്‌കളങ്കമായ ഒരു ഗ്രാമീണ പ്രണയത്തിന്റെ അനുഭൂതി പകര്‍ന്ന ‘അവള്‍’ ഏവരുടെയും ഹൃദയത്തില്‍ സംഗീതം പകരും…

Related posts

Leave a Reply

Your email address will not be published. Required fields are marked *