Breaking News

ചലച്ചിത്ര താരം നമിത സിനിമാ നിര്‍മ്മാണ രംഗത്തേക്ക്.

സംവിധായകരായ ആർ .എൽ .രവി , മാത്യു സ്കറിയ , നമിത

തെന്നിന്ത്യയിലെ പ്രശസ്ത ചലച്ചിത്ര താരം നമിത സിനിമാ നിര്‍മ്മാണ രംഗത്തേക്ക്.


മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലായി നിര്‍മ്മിക്കുന്ന ഈ ചിത്രം ആര്‍ എല്‍ രവി,മാത്യു സ്ക്കറിയ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു.
എസ് നാഥ് ഫിലിംസ്,നമിതാസ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ നമിത,സുബാഷ് എസ് നാഥ്, എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നമിത കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
പി എസ് ക്യഷ്‌ണ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. മുരുകൻമന്ദിരത്തിൻ്റെ വരികള്‍ക്ക് റെജി മോൻ സംഗീതം പകരുന്നു.എഡിറ്റര്‍-അനന്തു എസ് വിജയന്‍,കല-അനില്‍ കുമ്പഴ, ആക്ക്ഷന്‍-ഫയര്‍ കാര്‍ത്തിക്. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.


Related posts

Leave a Reply

Your email address will not be published. Required fields are marked *