
തിരുവനന്തപുരം: വായു മലിനീകരണ നിയന്ത്രണത്തിന്റെ ഭാഗമായി ദീപാവലി ദിവസം സംസ്ഥാനത്ത് പടക്കം പൊട്ടിക്കാന്‍ രണ്ട് മണിക്കൂര്‍ അനുമതി. രാത്രി എട്ട് മുതല്‍ പത്ത് വരെയാണ് അനുമതി നല്‍കിയിട്ടുളളത്. ക്രിസ്തുമസിന്റെയും പുതുവര്‍ഷത്തിന്റെയും തലേദിവസം രാത്രി 11.55 മുതല്‍ 12.30വരെ 35 മിനിട്ടാണ് അനുമതി.
ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡിന്റെയും നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്താണ് ആഭ്യന്തരവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഹരിത പടക്കങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂയെന്ന് ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ബേരിയം നൈട്രേറ്റ് ഇല്ലാതെ നിര്‍മ്മിക്കുന്നവയാണ് ഹരിത പടക്കങ്ങള്‍.
സാധാരണ പടക്കങ്ങളെക്കാള്‍ ഇവയുടെ വായുമലിനീകരണത്തോത് മുപ്പതുശതമാനം കുറവാണ്. ജനപ്രിയ ഐറ്റങ്ങളില്‍ ഇവ ലഭ്യമാണുതാനും. കൊവിഡിന്റെയും വായുമലിനീകരണത്തിന്റെയും പശ്ചാത്തലത്തില്‍ പടക്കംപൊട്ടിക്കുന്നതിന് ഡല്‍ഹി, രാജസ്ഥാന്, ഒഡീഷ സംസ്ഥാനങ്ങള്‍ പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് പൂര്‍ണമായി നിരോധിക്കാന്‍ തീരുമാനിച്ച കര്‍ണാടകം കഴിഞ്ഞ ദിവസം ഇതില്‍ അല്പം ഇളവുവരുത്തി. ഹരിത പടക്കങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്കി. പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കണമെന്ന് മഹാരാഷ്ട്രാ സര്‍ക്കാരും ജനങ്ങളാേട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.