
ഹൈദരാബാദ്: തെലങ്കാനയില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയുടെ ബന്ധുവിന്റെ പക്കല്‍ നിന്ന് കുഴല്‍പ്പണം പിടിച്ചെടുത്തു. തെലങ്കാന ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദുബ്ബാക്ക മണ്ഡലത്തിലെ വോട്ടര്‍മാരെ സ്വാധീനിക്കാനായി എത്തിച്ചതാണ് ഈ പണമെന്ന് പോലീസ് പറയുന്നു. ബി.ജെ.പി. സ്ഥാനാര്‍ഥിയായ എം.രഘുനന്ദന്‍ റാവുവിന്റെ ബന്ധുവും കൂട്ടാളിയുമാണ് പിടിയിലായത്.
കുഴല്‍പ്പണം കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ബേഗുംപേട്ട് ഫ്ളൈ ഓവറിന് സമീപത്ത് വെച്ച് സ്ഥാനാര്‍ഥിയുടെ ഭാര്യാസഹോദരനും കൂട്ടാളിയും സഞ്ചരിച്ച ഇന്നോവ കാറില്‍ നടത്തിയ പരിശോധനയിലാണ് പണം കണ്ടെടുത്തത്. ബേഗുംപേട്ട് ഫ്ളൈ ഓവറിന് സമീപത്ത് വെച്ച് സംഘം സഞ്ചരിച്ച ഇന്നോവ കാറില്‍ നടത്തിയ പരിശോധനയിലാണ് പണം കണ്ടെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഇവരുടെ മൊബൈല്‍ ഫോണില്‍നിന്നു കണ്ടെത്തിയതായി ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ അഞ്ജനി കുമാര്‍ പറഞ്ഞു. നേരത്തെ അഞ്ചോളം സമാനമായ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.