Breaking News

കഷണ്ടി മറച്ചുവച്ചു വിവാഹം നടത്തി; യുവാവിനെതിരേ ഭാര്യ നിയമ നടപടിക്ക്

മുംബൈ: കഷണ്ടിയാണെന്ന സത്യം മറച്ചുവച്ച് വിവാഹം ചെയ്ത യുവാവിനെതിരേ ഭാര്യ നിയമ നടപടിക്ക്. സ്വകാര്യകമ്പനിയിലെ ജീവനക്കാരനായ 29-കാരനായ ഭര്‍ത്താവിനെതിരേയാണ് ചാര്‍ട്ടേട് അക്കൗണ്ടന്റായ 27-കാരി നവ്യനഗര്‍ പോലീസിന് പരാതി നല്‍കിയത്. വിശ്വാസവഞ്ചനാക്കുറ്റം ചുമത്തിയാണ് ഭാര്യ പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്.
കഴിഞ്ഞ മാസമാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. എന്നാല്‍, വിവാഹശേഷമാണ് ഭര്‍ത്താവിന് തലയില്‍ മുടിയില്ലെന്ന് ഭാര്യ തിരിച്ചറിഞ്ഞത്. തുടര്‍ന്നാണ് പരാതി നല്‍കിയത്. ഭാര്യ പരാതി നല്‍കിയതോടെ മുന്‍കൂര്‍ ജാമ്യത്തിനായി യുവാവ് കോടതിയെ സമീപിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *