ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടു കൂടി വിവാദമാവുകയായിരുന്നു

തീർത്ഥാടനത്തിന്റെ പേരിൽ പ്രസിദ്ധമായ വെള്ളച്ചാട്ടത്തിൽ അല്പവസ്ത്രധാരികളുടെ ഫോട്ടോഷൂട്ട്. സംഭവത്തിൽ നാട്ടുകാരുടെ ഭാഗത്തു നിന്നും ശക്തമായ പ്രതിഷേധം ഇരമ്പുകയാണ്. കഴിഞ്ഞ ദിവസമാണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്.
കർണാടകയിലാണ് സംഭവം. തോടിക്കാന എന്ന സ്ഥലത്തെ വെള്ളച്ചാട്ടത്തിലാണ് വിവാദ ഷൂട്ട് അരങ്ങേറിയത്. ഇവിടുത്തെ ദേവരഗുണ്ടി വെള്ളച്ചാട്ടം പ്രശസ്തമാണ്. ശ്രീ മല്ലികാർജുന മലനിരകളിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ യാത്ര ചെയ്താണ് ഇവിടെ എത്താൻ കഴിയുക. പരമശിവൻ നീരാട്ട് നടത്തി എന്ന് വിശ്വസിക്കുന്ന വെള്ളച്ചാട്ടമാണിത്. ഇവിടെ ജനങ്ങൾ കുളിയ്ക്കാനോ, മറ്റേതെങ്കിലും കാര്യത്തിനോ ഉപയോഗിക്കാറില്ല. സംഭവത്തിൽ ഇവിടുത്തെ ക്ഷേത്രാധികാരികളുടെ വിശദീകരണവും വന്നിട്ടുണ്ട്. അവരുടെ അനുവാദ പ്രകാരമല്ല ഷൂട്ട് എന്നാണ് പ്രതികരണം.
