Breaking News

സ്റ്റാച്യു ഓഫ് യൂണിറ്റിയില്‍ ആദരം അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

സർദാർ വല്ലഭായ് പട്ടേലിന്‍റെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിൻ ആദരം അർപ്പിച്ച് രാഷ്ട്രീയ പ്രമുഖർ. ഇന്ത്യയുടെ ആദ്യ ആഭ്യന്തരവകുപ്പ് മന്ത്രിയായിരുന്ന പട്ടേലിന്‍റെ 145-ാം ജന്മവാർഷിക ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖർ അദ്ദേഹത്തിന് ആദരം അർപ്പിച്ചത്. വല്ലഭായ് പട്ടേലിന്‍റെ ജന്മദിനമായ ഒക്ടോബർ 31 ഏകതാ ദിവസമായാണ് ആഘോഷിക്കപ്പെടുന്നത്. കെവാഡിയയിലെ വല്ലഭായ് പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ പുഷ്പാഭിഷേകം നടത്തിയും പ്രാര്‍ഥിച്ചുമാണ് പ്രധാനമന്ത്രി അദ്ദേഹത്തിന് ആദരം അർപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളിലായി പ്രമുഖ രാഷ്ട്രീയ നേതാക്കളും അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു

സർദാർ വല്ലഭായ് പട്ടേലിന്‍റെ ജന്മവാർഷിക ദിനത്തിൽ കെവാഡിയയിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ ആദരം അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി 
സർദാർ വല്ലഭായ് പട്ടേലിന്‍റെ ജന്മവാർഷിക ദിനത്തിൽ ലക്നൗവിൽ സംഘടിപ്പിച്ച ചടങ്ങിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആദരം അർപ്പിക്കുന്നു.
സർദാർ വല്ലഭായ് പട്ടേലിന്‍റെ ജന്മവാർഷിക ദിനത്തിൽ കെവാഡിയയിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ ആദരം അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി 
സർദാർ വല്ലഭായ് പട്ടേലിന്‍റെ ജന്മവാർഷിക ദിനത്തിൽ  ന്യൂഡൽഹിയിലെ പട്ടേൽ ചൗകിൽ നടന്ന അനുസ്മരണ ചടങ്ങിൽ  രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യനായിഡു, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർ. 

Related posts

Leave a Reply

Your email address will not be published. Required fields are marked *