Breaking News

തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാരുടെ സംവരണ പട്ടിക

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: 2020ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങളുടെ സംവരണ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ആകെ 941 ഗ്രാമപഞ്ചായത്തുകളില്‍ 417 എണ്ണം സ്ത്രീകള്‍ക്കും 46 എണ്ണം പട്ടിക ജാതി സ്ത്രീകള്‍ക്കും 46 എണ്ണം പട്ടിക ജാതിക്കും 8 എണ്ണം പട്ടിക വര്‍ഗ്ഗ സ്ത്രീകള്‍ക്കും 8 എണ്ണം പട്ടിക വര്‍ഗ്ഗത്തിനുമാണ് സംവരണം അനുവദിച്ചിട്ടുള്ളത്.
തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാരുടെ സംവരണ പട്ടിക ചുവടെ;
പട്ടിക ജാതി സ്ത്രീ-ചെങ്കല്‍, കുന്നത്തുകാല്‍, മലയിന്‍കീഴ്, കഠിനംകുളം, ഇലകമണ്‍; പട്ടിക ജാതി-പോത്തന്‍കോട്, പൂവച്ചല്‍, പെരിങ്ങമല, മടവൂര്‍; പട്ടിക വര്‍ഗ്ഗം-കുറ്റിച്ചല്‍; സ്ത്രീ-പാറശ്ശാല, തിരുപുറം, ആര്യങ്കോട്, ഒറ്റശേഖരമംഗലം, അമ്പൂരി, കാഞ്ഞിരംകുളം, കരുംകുളം, വിളപ്പില്‍, വിളവൂര്‍ക്കല്‍, മംഗലപുരം, വെള്ളനാട്, ഉഴമലക്കല്‍, കരകുളം, വെമ്പായം, ആനാട്, പനവൂര്‍, വാമനപുരം, നെല്ലനാട്, നന്ദിയോട്, കല്ലറ, പുളിമാത്ത്, നഗരൂര്‍, നാവായിക്കുളം, പള്ളിക്കല്‍, വക്കം, കിഴുവിലം, കടയ്ക്കാവൂര്‍, വെട്ടൂര്‍, ചെറുന്നിയൂര്‍, ചെമ്മരുതി, ഒറ്റൂര്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *