Breaking News

വിളിക്കാതെ വരേണ്ട; പൊതുസമ്മതം റദ്ദാക്കാന്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അനുവാദമില്ലാതെ കേസുകള്‍ ഏറ്റെടുക്കാന്‍ സി.ബി.ഐയ്ക്ക് അനുമതിയില്ലാതെ കേസെടുക്കാന്‍ സാധിക്കുന്ന പൊതുസമ്മതം പിന്‍വലിക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗത്തില്‍ തീരുമാനം. 2017-ല്‍ സി.ബി.ഐക്ക് സംസ്ഥാനത്ത് അന്വേഷണം നടത്താന്‍ നല്‍കിയിരുന്ന പൊതുസമ്മതമാണ് പിന്‍വലിക്കുന്നത്. ഇനി വരുന്ന കേസുകളെയാണ് നിയന്ത്രണം ബാധിക്കുക.
മന്ത്രിസഭാ തീരുമാനം എക്സിക്യൂട്ടീവ് ഓര്‍ഡറായി നിലവില്‍ വരും. ഇതോടെ, സി.ബി.ഐക്ക് ഇനി സംസ്ഥാനത്ത് സര്‍ക്കാരിന്റെ അനുമതിയില്ലാതെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യമാകാതെ വരും. എന്നാല്‍, കോടതിയുടെ നിര്‍ദേശപ്രകാരം കേസുകള്‍ എടുക്കണമെങ്കിലോ ക്രിമിനല്‍ കേസുകള്‍ വരുമ്പോഴോ ഇത് ബാധകമാവില്ല.
കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐയെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരുകളെ വേട്ടയാടുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ സി.പി.എം പോളിറ്റ് ബ്യൂറോയും ഇത്തരമൊരു നിര്‍ദ്ദേശം പാര്‍ട്ടിക്ക് നല്‍കിയിരുന്നു. അനില്‍ അക്കര എം.എല്‍.എയുടെ പരാതിയില്‍ വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സിബിഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് സര്‍ക്കാരിനെ പ്രകോപിപ്പിച്ചിരുന്നു.
തുടര്‍ന്ന് സി.ബി.ഐക്കുള്ള പൊതുസമ്മതം പുനഃപരിശോധിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിയമോപദേശം തേടുകയാണുണ്ടായത്. അതേസമയം, സി.ബി.ഐയുടെ നിലവിലെ അന്വേഷണങ്ങളെ ഈ തീരുമാനം ബാധിക്കില്ല. ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് തുടര്‍ന്നും അന്വേഷണം തുടരാന്‍ സാധിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *