Breaking News

തര്‍ക്കത്തിന്റെ ആവശ്യമില്ല: പാലാ സീറ്റ് എന്‍.സി.സി.പിയുടേതെന്ന് ടി.പി.പീതാംബരന്‍

ടി.പി.പീതാംബരന്‍

കൊച്ചി: ജോസ്.കെ.മാണിയ്ക്ക് മുന്നറിപ്പെന്നോണം ഉറച്ച നിലപാടുമായി എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന്‍. പാലാ സീറ്റിന്റെ കാര്യത്തില്‍ തര്‍ക്കത്തിന്റെ ആവശ്യമില്ലെന്നും പാലാ ഉള്‍പ്പെടെയുള്ള നാല് സീറ്റുകള്‍ എന്‍.സി.പിയുടേത് തന്നെയാണെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. പാലാ സീറ്റ് വിട്ടുകൊടുക്കണമെന്ന ആവശ്യം ഇതുവരെ ഉയര്‍ന്നുവന്നിട്ടില്ലെന്നും സീറ്റ് മാറണമെന്ന് ആരും ആവശ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് ഉച്ചയ്ക്ക് കൊച്ചിയില്‍ കൂടുന്ന എന്‍.സി.പി ഹൈപവര്‍ കമ്മിറ്റി ജോസ്.കെ.മാണി വിഷയം ചര്‍ച്ച ചെയ്യും. യു.ഡി.എഫുമായി മാണി സി കാപ്പന്‍ ചര്‍ച്ചനടത്തിയെന്ന എംഎം ഹസന്റെ പരമാര്‍ശത്തില്‍ മാണി.സി.കാപ്പന്‍ തന്നെ മറുപടി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *