Breaking News

ജോസി.കെ.മാണിക്ക് സി.പി.ഐ(എം) കേന്ദ്ര നേതൃത്വത്തിന്റെ ഗ്രീന്‍ സിഗ്നല്‍

ജോസ്.കെ.മാണി

തിരുവനന്തപുരം: ജോസ്.കെ.മാണിയുടെ എല്‍.ഡി.എഫ്. പ്രവേശനത്തിന് സി.പി.ഐ(എം) കേന്ദ്ര നേതൃത്വത്തിന്റെ ഗ്രീന്‍ സിഗ്നല്‍. കഴിഞ്ഞ ദിവസം അവൈലബിള്‍ പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്താണ് തീരുമാനം കൈക്കൊണ്ടത്. എല്‍.ഡി.എഫിനെ ശക്തിപ്പെടുത്തുന്നതിനായുള്ള നടപടികളുടെ ഭാഗമായി ജോസ്.കെ.മാണി വിഭാഗം മുന്നണിയിലേക്ക് വരുന്നത് ഗുണംചെയ്യുമെന്ന തീരുമാനമാണ് കേന്ദ്ര നേതൃത്വം കൈകൊണ്ടത്.
ഈ തീരുമാനം കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തെ അറിയിച്ചിട്ടുണ്ട്. മൂന്ന് മാസം മുമ്പുതന്നെ ഈ വിഷയത്തില്‍ കേന്ദ്ര നേതൃത്വം തത്വത്തില്‍ അനുമതി നല്‍കിയിരുന്നിരുന്നു. ഇതേ തുടര്‍ന്നാണ് സംസ്ഥാന നേതൃത്വം ജോസ്.കെ.മാണിയുമായി ചര്‍ച്ചകള്‍ നടത്തിയത്. ഇതിനുശേഷമാണ് ജോസ് കെ. മാണി എല്‍.ഡി.എഫിലേക്ക് പോകുന്നതായി പ്രഖ്യാപിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *