

ദുർഗ്ഗ പ്രോഡക്ഷൻസിന്റെ ബാനറിൽ അവതരിപ്പിക്കുന്ന
“തത് ത്വം അസി” എന്ന നൃത്ത സംഗീത ആൽബം പ്രശസ്ത ചലച്ചിത്ര താരം മാലാ പാർവ്വതി തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസായി.
കർണ്ണാടക സംഗീത ത്രിമുർത്തികളിൽ പ്രധാനിയായ ശ്രീ മുദ്ദുസ്വാമി ദിക്ഷിതർ രചിച്ച കുമുദക്രിയ രാഗത്തിലെ “അർദ്ധനാരീശ്വരം ആരാധയാമി… ” എന്ന കൃതിയാണ് ഈ ആൽബത്തിന്റെ ആധാരം. “ശിവനും പാർവ്വതിയും കൂടിച്ചേരുമ്പോൾ അത് അജയ്യശക്തിയായി മാറുന്നു” എന്ന ഹൈന്ദവ സങ്കല്പത്തെ ആധാരപ്പെടുത്തി, ‘ട്രാൻസ്ജെൻഡേഴ്സ്’ എന്ന മഹത്വപൂർണ്ണമായ ആശയം ‘തത് ത്വം അസി’യിലൂടെ അവതരിപ്പിക്കുന്നു. പാലക്കാട് ചെമ്പൈ മെമ്മോറിയൽ ഗവണ്മെന്റ് മ്യൂസിക് കോളേജിലെ മൃദംഗവിഭാഗം അദ്ധ്യാപകനായ ഡോക്ടർ അനീഷ്കൃഷ്ണ കുട്ടംപേരൂരിന്റെ ആശയത്തിന് ശ്രീ അഭിരാം രമേശ് സംവിധാനം നിർവ്വഹിക്കുന്നു.
തിരുവനന്തപുരം ‘മിഥിലാലയ’ നൃത്തവിദ്യാലയത്തിലെ അദ്ധ്യാപികയായ, പ്രശസ്ത നർത്തകി വി മൈഥിലി ടീച്ചറാണ് കൊറിയോഗ്രാഫി നിർവഹിക്കുന്നു. പ്രശസ്ത ചലച്ചിത്ര താരം ദേവകി രാജേന്ദ്രൻ, വിധുൻ കുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ആൽബത്തിൽ, തിരുവനന്തപുരം ഗവണ്മെന്റ് വിമൻസ് കോളേജിലെ സംഗീതവിഭാഗം അദ്ധ്യാപിക വിനീത ഗാനം ആലപിക്കുന്നു.മ്യൂസിക് പ്രോഗ്രാമിംങ്-ആനന്ദ് ആർ ജയറാം,
ഛായാഗ്രഹണം-ജോസഫ് രാജു തടത്തിൽ.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. തറട്ട താഴെതൊടിയിൽ വീട്ടിൽ സുബിന (30) ആണ് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. വിവാഹവാഗ്ദാനം നൽകി പ്രണയം നടിച്ച് 17 വയസ്സുകാരിയെ കൂട്ടിക്കൊണ്ടുപോയി … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല തച്ചോട് പൈപ്പിൻമൂട് തണലിൽ ഷാജി–ജയ ദമ്പതികളുടെ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം വർക്കല: 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച വിജയം നേടി ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിലെ ട്രെയിനികൾ. വിജയികളെ …