Breaking News

ഡല്‍ഹിയില്‍ മന്‍മോഹന്‍സിങ് അല്ലെന്ന് മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിച്ച് കെ.സുരേന്ദ്രന്‍

പിണറായി വിജയന്‍, കെ.സുരേന്ദ്രന്‍

കോട്ടയം: ഡല്‍ഹിയില്‍ മന്‍മോഹന്‍സിങ് അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ഓര്‍മ്മിപ്പിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കാണിച്ചുള്ള വിരട്ടലൊന്നും മോദി സര്‍ക്കാരിനോട് വേണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍.
ലൈഫ് മിഷനില്‍ മറച്ചുവയ്ക്കാന്‍ യാതൊന്നുമില്ലെന്ന് പറഞ്ഞ പിണറായി ഇപ്പോള്‍ അന്വേഷണ ഏജന്‍സികളെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. മുഖ്യമന്ത്രിയും ശിവശങ്കറും ചേര്‍ന്നാണ് ലൈഫ് മിഷനില്‍ ഇടപാടുകള്‍ നടത്തിയത്. കള്ളപ്പണ ഇടപാട് നടന്നിരിക്കുന്നുവെന്ന് വിജിലന്‍സ് പോലും സ്ഥിരീകരിച്ചെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഫയലുകള്‍ വിളിച്ച് ചോദിക്കുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്കെതിരാണെന്നാണ് മുഖ്യന്ത്രി പറയുന്നത്. ഫയലുകള്‍ തരില്ലെന്ന് പറയുന്നത് ജനാധിപത്യത്തോടുള്ള യുദ്ധപ്രഖ്യാപനമാണ്. ജയരാജനെ അറസ്റ്റ് ചെയ്യാന്‍ വന്നപ്പോഴുള്ള അതിക്രമങ്ങള്‍ക്കാണ് തുനിയുന്നതെങ്കില്‍ ഈ നാട്ടിലെ ജനങ്ങള്‍ എപ്പോഴും അത് അനുവദിച്ചുനല്‍കുമെന്ന് പിണറായി വിജയന്‍ കരുതേണ്ടെന്നും ബിജെപി അധ്യക്ഷന്‍ വ്യക്തമാക്കി.
സത്യത്തോട് അടുക്കുമ്പോള്‍ പരിഭ്രാന്തനായി സമനില തെറ്റിയ പിണറായി അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ശ്രമിച്ചത് പരാജയപ്പെട്ടപ്പോഴാണ് ഭീഷണിയുമായി രംഗത്തെത്തിയത്. അന്വേഷണത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് ഓര്‍ക്കണമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *