Breaking News

ചോദ്യംചെയ്യലിനോട് സഹകരിക്കാതെ ശിവശങ്കര്‍; സ്വപ്‌നയ്‌ക്കൊപ്പം ഇരുത്തി ചോദ്യംചെയ്യാന്‍ ഇ.ഡി

എം.ശിവശങ്കര്‍, സ്വപ്‌ന സുരേഷ്

കൊച്ചി: സ്വര്‍ണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയപ്രകാരം അറസ്റ്റുചെയ്ത് കസ്റ്റഡിയില്‍ വാങ്ങിയ എം.ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇ.ഡി. നവംബര്‍ 5 വരെ അനുവദിച്ചിരിക്കുന്ന കസ്റ്റഡി കാലാവധി 2 ദിവസം പിന്നിട്ടപ്പോഴും ഭക്ഷണം കഴിക്കാതെ അന്വേഷണ സംഘത്തെ പ്രതിരോധത്തിലാക്കുന്നത്.
അന്വേഷണസംഘത്തെ പ്രതിരോധത്തിലാക്കുക മാത്രമല്ല, ആരോഗ്യനില സ്വയം വഷളാക്കുകയും അതിലൂടെ ആശുപത്രിയില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിക്കേണ്ട സാഹചര്യം ഒരുക്കിയെടുക്കുക എന്നതുകൂടി ഉപവാസത്തിലൂടെ ശിവശങ്കര്‍ ലക്ഷ്യമിടുന്നുണ്ട്.
എന്നാല്‍, കൂടുതല്‍ കര്‍ശനമായ നടിപടികളിലേക്ക് നീങ്ങാന്‍ തയാറെടുക്കുകയാണ് ഇ.ഡി. ശിവശങ്കറിനെ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ഒപ്പമിരുത്തി ചോദ്യം ചെയ്യും. അതിനുള്ള അപേക്ഷ ഇ.ഡി കോടതിയില്‍ സമര്‍പ്പിച്ചു. തിങ്കളാഴ്ചയാണ് കോടതി അപേക്ഷ പരിഗണിക്കുന്നത്.
ചോദ്യംചെയ്യല്‍ മേഖലയില്‍ കൂടുതല്‍ വിദഗ്ധരായ ഉദ്യോഗസ്ഥരെയാവും ഇ.ഡി ഇനി ചോദ്യംചയ്യാന്‍ നിയോഗിക്കുക. അതിനുശേഷവും അന്വേഷണവുമായി സഹകരിക്കാതിരുന്നാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ 5-ാം വകുപ്പ് അനുസരിച്ച് ശിവശങ്കറിന്റെ സ്വത്ത് മരവിപ്പിക്കാനുള്ള നടപടിയിലേക്കും ഇ.ഡി നീങ്ങാന്‍ സാധ്യതയുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *