Breaking News

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു

ശിവഗിരി: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ (ശിവഗിരി മഠം) 2026–2031 കാലയളവിലേക്കുള്ള അഞ്ചുവർഷ ഭരണസമിതിയിലെ 11 ട്രസ്റ്റ് ബോർഡ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം റിട്ടേണിംഗ് ഓഫീസർ കെ. വിശ്വനാഥൻ നായർ (റിട്ട. ജില്ലാ ജഡ്ജ്) തിങ്കളാഴ്ച പ്രസിദ്ധീകരിച്ചു.

വിജ്ഞാപനപ്രകാരം ആഗസ്റ്റ് 10-ന് രാവിലെ 10 മണിക്ക് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. ഇതിനെതിരായ ആക്ഷേപങ്ങൾ ആഗസ്റ്റ് 17-ന് രാവിലെ 10 മണി മുതൽ 18-ന് വൈകിട്ട് 5 മണിവരെ സമർപ്പിക്കാം. ആഗസ്റ്റ് 21-ന് രാവിലെ 10 മുതൽ വൈകിട്ട് 4 മണിവരെ ആക്ഷേപങ്ങളിൽ ഹിയറിംഗ് നടക്കും. തുടർന്ന് ആഗസ്റ്റ് 24-ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.

നാമനിർദ്ദേശപത്രികകൾ സെപ്റ്റംബർ 9-ന് രാവിലെ 10 മണി മുതൽ 16-ന് ഉച്ചകഴിഞ്ഞ് 3 മണിവരെ വിതരണം ചെയ്യും. പൂരിപ്പിച്ച നാമനിർദ്ദേശപത്രികകൾ സെപ്റ്റംബർ 9-ന് രാവിലെ 11 മണി മുതൽ 18-ന് വൈകിട്ട് 5 മണിവരെ സ്വീകരിക്കും.
സെപ്റ്റംബർ 23-ന് നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. തുടർന്ന് സെപ്റ്റംബർ 28-ന് വൈകിട്ട് 4 മണിക്ക് സാധുവായ സ്ഥാനാർഥിപ്പട്ടിക പ്രസിദ്ധീകരിക്കും.

സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ 6-ന് വൈകിട്ട് 3 മണിയാണ്. ഒക്ടോബർ 8-ന് വൈകിട്ട് 5 മണിക്ക് അന്തിമ സ്ഥാനാർഥിപ്പട്ടിക പ്രസിദ്ധീകരിക്കും.
ഒക്ടോബർ 22-ന് രാവിലെ 10 മണി മുതൽ ഉച്ചകഴിഞ്ഞ് 3 മണിവരെ ശിവഗിരി മഠത്തിലെ ഗുരുധർമ്മ പ്രചരണസഭ കോൺഫറൻസ് ഹാളിൽ വോട്ടെടുപ്പ് നടക്കും. അന്നേ ദിവസം ഉച്ചകഴിഞ്ഞ് 3.30-ന് വോട്ടെണ്ണൽ ആരംഭിക്കുകയും തുടർന്ന് ഫലം പ്രഖ്യാപിക്കുമെന്നും റിട്ടേണിംഗ് ഓഫീസർ കെ. വിശ്വനാഥൻ നായർ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *