Breaking News

ഗോവിന്ദന്‍കുട്ടീ, കുട്ടിയൊന്നും മിണ്ടുന്നില്ല; ഇബ്രാഹിംകുഞ്ഞ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് വിജിലന്‍സ്

മുന്‍ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്

കൊച്ചി: പാലാരിവട്ടം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനെതിരെ വിജിലന്‍സ് കോടതിയില്‍. ഇബ്രാഹിംകുഞ്ഞ് അന്വേഷവുമായി സഹകരിക്കുന്നില്ലെന്നാണ് വിജിലന്‍സ് കോടതിയെ ബോധിപ്പിച്ചത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്.
പാലാരിവട്ടം പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയെന്നും ഗൂഢാലോചനയില്‍ പങ്കുചേര്‍ന്ന് സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. വിശദമായ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതിനായി നാല് ദിവസത്തെ കസ്റ്റഡി അനുവദിക്കണമെന്നുമാണ് കോടതിയില്‍ വിജിലന്‍സ് ആവശ്യപ്പെട്ടത്.
അതേസമയം തനിക്കെതിരെ തെളിവില്ലെന്നും രാഷ്ട്രീയ ഗുഢാലോചനയാണ് അറസ്റ്റെന്നും ജാമ്യാപേക്ഷയില്‍ ഇബ്രാഹിംകുഞ്ഞ് ചൂണ്ടിക്കാണിക്കുന്നു. ആരോഗ്യസ്ഥിതി മോശമായതിനാല്‍ ജാമ്യം അനുവദിക്കണം എന്നാണ് ആവശ്യം. പ്രമുഖ അഭിഭാഷകന്‍ രാമന്‍പിള്ളയാണ് ഇബ്രാഹിംകുഞ്ഞിനു വേണ്ടി ഹാജരായിരിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *