

ആറ്റിങ്ങൽ: ലോക് നായക് ജയപ്രകാശ് നാരായണന്റെ 121 ആം ജന്മവാർഷിക ദിനമായ ഒക്ടോബർ 11 ന് ജയപ്രകാശ് നാരയണൻ ദിനം ആചരിച്ചു. ജയപ്രകാശ് നാരായണൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കടയ്ക്കാവൂർ ജെ.പി ജംഗ്ഷനിൽ സ്ഥാപിച്ചിട്ടുള്ള ജയപ്രകാശ് നാരായണന്റെ പ്രതിമയിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണവും സംഘടിപ്പിച്ചു. എൽ.ഡി.എഫ്. തിരുവനന്തപുരം ജില്ലാ കൺവീനർ അഡ്വ. എസ്. ഫിറോസ് ലാൽ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. ജയപ്രകാശ് നാരായണൻ സെന്റർ സംസ്ഥാന പ്രസിഡന്റ് വക്കം മനോജ് ആദ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആയ കൊച്ചുപാലം സന്തോഷ്, മുണ്ടയ്ക്കൽ ബൈജു ഷെരിഫ്, ഡോ.അശോക് ശങ്കർ,പാരിപ്പള്ളി ഡേറ്റാ ബിജു, സന്തോഷ് പുന്നയ്ക്കൽ,സുകൃതി കുട്ടൻ,ശെൽവൻ കടയ്ക്കാവൂർ, ബിജു കായിക്കര, ഹർഷൻ സത്യൻ, സൂര്യൻ ഓവർബ്രിഡ്ജ്, അത്തജൻ ആനത്തലവട്ടം, പ്രദീപ്കുമാർ ഊരാം കുടി, മുരളി, മോഹൻദാസ്, ഷാജി,സജീർ കടയ്ക്കാവൂർ തുടങ്ങിയവർ സംസാരിച്ചു.


