Breaking News

കുമ്മനത്തിനെതിരായ പരാതി: മുഴുവന്‍ പണവും തിരികെ നല്‍കുമെന്ന് സ്ഥാപന ഉടമ; കരിദിനമാചരിക്കുമെന്ന് ബി.ജെ.പി

കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് പരാതി ഉടന്‍ തീര്‍പ്പാക്കും. പരാതിക്കാരനായ ആറന്‍മുള സ്വദേശി ഹരികൃഷ്ണന് മുഴുവന്‍ പണവും തിരികെ നല്‍കാമെന്ന് ന്യൂഭാരത് ബയോടെക്നോളജീസ് ഉടമ വിജയന്‍ അറിയിച്ചു.
ആര്‍.എസ്.എസ് സംസ്ഥാന നേതൃത്വവും പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇരുവരും തമ്മില്‍ അടുത്തു തന്നെ കൂടിക്കാഴ്ചയുണ്ടാകും. ഇതോടെ ഒത്തുതീര്‍പ്പ് നടപടികള്‍ വേഗത്തിലാകും.
അതേസമയം പാരതിക്കാരന് നിരവധി പേരെ താന്‍ പരിചയപ്പെടുത്തിക്കൊടുത്തിരുന്നുവെന്ന് കേസിലെ ഒന്നാം പ്രതിയും കുമ്മനത്തിന്റെ മുന്‍ പി.എയുമായ പ്രവീണ്‍ വ്യക്തമാക്കി. എന്നാല്‍ സാമ്പത്തിക ഇടപാടില്‍ പങ്കില്ലെന്നും ഇയാള്‍ പറഞ്ഞു.
കുമ്മനം രാജശേഖരനെതിരേ സര്‍ക്കാര്‍ കള്ളക്കേസെടുത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി ഇന്ന് കരിദിനം ആചരിക്കും. കുമ്മനത്തെയും കുമ്മനത്തിലൂടെ ബി.ജെ.പിയെയും രാഷ്ട്രീയമായി ഇകഴ്ത്തിക്കാണിക്കാനുള്ള നീക്കത്തിനെതിയാണ് ബി.ജെ.പിയുടെ പ്രതിഷേധം.

Related posts

Leave a Reply

Your email address will not be published. Required fields are marked *