
മലപ്പുറം: മലപ്പുറം ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കില്‍ വന്‍ വര്‍ദ്ധനവെന്ന് ആരോഗ്യവകുപ്പ്. മലപ്പുറം ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 31.6 ശതമാനമായാണ് ഉയര്‍ന്നത്. അതായത് പരിശോധിക്കുന്ന 100 പേരില്‍ 31 പേര്‍ കോവിഡ് പോസിറ്റീവ് ആകുന്നുവെന്നര്‍ത്ഥം.
തൃശൂര്‍, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കില്‍ വര്‍ദ്ധനവുണ്ട്. എന്നാല്‍ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം, കാസര്‍കോട് ജില്ലകളില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറഞ്ഞത് ആശ്വാസം നല്‍കുന്നുണ്ട്.
കഴിഞ്ഞ ആഴ്ച മാത്രം 158 പേരാണ് സംസ്ഥാനമൊട്ടാകെ കോവിഡ് ബാധിച്ച് മരിച്ചത്. ഒക്ടോബര്‍ 12 മുതല്‍ 18 വരെയുള്ള കണക്കനുസരിച്ച് പോസിറ്റിവിറ്റിയില്‍ 15.9 ആണ് സംസ്ഥാന ശരാശരി. സംസ്ഥാനം മൊത്തത്തിലുള്ള സാഹചര്യം മോശമായിരിക്കെ കോവിഡ് പരിശോധന കുറയ്ക്കുന്ന നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നത്.
കോവിഡ് പരിശോധന 60,000 കടന്ന ഒക്ടോബര്‍ 10ന് 10,000ലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, അതിനുശേഷം 2 ദിവസം കൂടി മാത്രമേ കോവിഡ് പരിശോധന 60,000 കടന്നിട്ടുള്ളൂ. ഉയര്‍ന്ന രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒക്ടോബര്‍ ആദ്യവാരത്തിലെ കണക്കുകള്‍ ഔദ്യോഗിക വെബ് സൈറ്റിലില്ല. രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നതിലെ ഇടവേള കൂടിയത് രോഗവ്യാപനം കുറയുന്നുവെന്നതിന്റെ സൂചനയായാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്.