
കല്ലറ: കല്ലറ നിവാസികള്‍ക്ക് കൗതുകമേകിക്കൊണ്ട് ഇന്നലെ ഒരു അതിഥിയെത്തി. ചിറകുകള്‍ക്ക് ഒരടി വീതിയും ആറ് ഇഞ്ച് ഉയരവുമുള്ള ഭീമന് ചിത്രശലഭമായിരുന്നു ആ അതിഥി. മിതൃമ്മല ചാങ്ങയില്‍ക്കോണം മഞ്ജു വിലാസത്തിലെ പുരയിടത്തിലെ മരത്തിലാണ് ചിത്രശലഭം വിരുന്നെത്തിയത്. ധാരാളം ആളുകള്‍ ചിത്രശലഭത്തെ കാണുവാനെത്തി.