Breaking News

വര്‍ക്കലയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് മര്‍ദ്ദനം: പിന്നിൽ സി .പി .എം എന്ന് ആരോപണം – വീഡിയോ

മര്‍ദ്ദനമേറ്റ സുശീന്ദ്രന്‍

വര്‍ക്കല: വര്‍ക്കല വെട്ടൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എസ്.സുശീന്ദ്രന് മര്‍ദ്ദനം. അഴിമതി രഹിത സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റുകൂടിയാണ് സുശീന്ദ്രന്‍. സി.പി.എം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സുശീന്ദ്രന്‍ ആരോപിക്കുന്നത്.
വീട്ടില്‍നിന്നിറങ്ങി മാര്‍ക്കറ്റിലേക്ക് പോകവെയാണ് സുശീന്ദ്രന് മര്‍ദ്ദമനേറ്റത്. ബൈക്കിലെത്തിയവരാണ് തന്നെ ആക്രമിച്ചത്. സ്റ്റീല്‍ പൈപ്പ് കൊണ്ടായിരുന്നു മര്‍ദ്ദനം. തലയ്ക്ക് അടിച്ച അടി കൈകൊണ്ട് തടഞ്ഞതോടെ കാല്‍മുട്ടില്‍ അടിക്കുകയായിരുന്നു-സുശീന്ദ്രന്‍ പറഞ്ഞു. താന്‍ രാഷ്ട്രീയക്കാര്‍ക്ക് എതിരല്ല. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നവരെ മര്‍ദ്ദിച്ച് ഒതുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. അഞ്ചുതെങ്ങ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അഞ്ചുതെങ്ങ് പോലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *