
കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം അനുവദിച്ചു. സ്വപ്‌നയ്ക്ക് ജാമ്യം നല്‍കരുതെന്ന് ഇ.ഡി കോടതിയെ ബോധിപ്പിച്ചെങ്കിലും സ്വഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന സ്വപ്നയുടെ അഭിഭാഷകന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്ന വാദവും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുന്നോട്ട് വച്ചിരുന്നു. നേരത്തെ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലും സ്വപ്ന സുരേഷിന് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ എന്‍ഐഎ കേസില്‍ ജാമ്യമില്ലാത്തതിനാല്‍ സ്വപ്നയ്ക്ക് പുറത്തിറങ്ങാനാകില്ല.
അഡീഷ്ണല്‍ സോളിസിറ്റര്‍ ജനറല്‍ അടക്കമുള്ളവരാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വേണ്ടി കോടതിയില്‍ ഹാജരായിരുന്നത്. മറ്റൊരു പ്രതിയായ സന്ദീപ് നായരുടെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണനയ്ക്ക് വരുന്നുണ്ട്.