
തിരുവനന്തപുരം: 50-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. മികച്ച നടന്‍ സുരാജ് വെഞ്ഞാറമൂട്, നടി കനി കുസൃതി, സംവിധായകന്‍ ജിജോ ജോസ് പെല്ലിശ്ശേരി, മികച്ച ചിത്രം ഷിനോസ് റഹ്മാനും സഹോദരന്‍ സജാസ് റഹ്മാനും ചേര്‍ന്ന് സംവിധാനം ചെയ്ത വാസന്തി. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലനാണ് പ്രഖ്യാപനം നടത്തിയത്.
വികൃതി, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്നീ ചിത്രങ്ങളിലെ മികവുറ്റ അഭിനയമാണ് സുരാജിനെ മികച്ച നടനാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള അവാര്‍ഡ് ആദ്യമായാണ് സുരാജിന് ലഭിക്കുന്നത്. ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള അവാര്‍ഡ് കനി കുസൃതിയെ തേടിയെത്തിയത്. ജെല്ലിക്കെട്ട് എന്ന സിനിമയാണ് മികച്ച സംവിധായകനുള്ള അവാര്‍ഡ് ജിജോ ജോസിന്റെ കൈകളിലെത്തിച്ചത്. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസില്‍ മികച്ച സ്വഭാവ നടനുള്ള അവാര്‍ഡ് സ്വന്തമാക്കിയപ്പോള്‍ വാസന്തിയിലെ അഭിനയത്തിന് സ്വാസിക വിജയ് മികച്ച സ്വഭാവ നടിക്കുള്ള അവാര്‍ഡ് നേടി. മൂത്തോനിലെ അഭിനയത്തിന് നിവിന്‍ പോളിയും ഹെലനിലെ അഭിനയത്തിന് അന്ന ബെന്നും പ്രിയംവദ കൃഷ്ണനും പ്രത്യേക ജൂറി പരാമര്‍ശം കരസ്ഥമാക്കി.
മറ്റ് അവാര്‍ഡുകള്‍: മികച്ച രണ്ടാമത്തെ ചിത്രം-കെഞ്ചിര(സംവിധാനം-മനോജ് കാന); കലാമൂല്യമുള്ള ജനപ്രിയ ചിത്രം-കുമ്പളങ്ങി നൈറ്റ്‌സ്; മികച്ച നവാഗത സംവിധായകന്‍-രതീഷ് പൊതുവാള്‍(ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍); മികച്ച തിരക്കഥാകൃത്ത്-റഹ്മാന്‍ ബ്രദേഴ്‌സ(വാസന്തി); തിരക്കഥ (അവലംബിതം)- പി.എസ് റഫീക്ക് (തൊട്ടപ്പന്‍); മികച്ച സംഗീത സംവിധാനം-സുഷിന്‍ ശ്യാം(കുമ്പളങ്ങി നൈറ്റ്‌സ്); മികച്ച ഗായകന്‍-നജിം അര്‍ഷാദ്; ഗായിക-മധുശ്രീ നാരായണന്‍; ഗാനരചന-സുജേഷ് ഹരി(പുലരിപ്പൂ പോലെ, തസ്യം പറഞ്ഞാ വിശ്വസിക്കുവോ; പശ്ചാത്തല സംഗീതം-അജ്മല്‍ ഹസ്ബുള്ള; മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്-വിനീത് കൃഷ്ണന്‍(ലൂസിഫര്‍, കുഞ്ഞാലി മരയ്ക്കാര്‍- അറബിക്കടലിന്റെ സിംഹം); കുട്ടികളുടെ ചിത്രം-നാനി; മികച്ച ബാലതാരം-കാതറിന്‍ വിജി; മികച്ച എഡിറ്റര്‍-കിരണ്‍ദാസ്(ഇഷ്‌ക്); മികച്ച ശബ്ദമിശ്രണം-കണ്ണന്‍ ഗണപതി; മികച്ച ചലച്ചിത്ര ലേഖനം-മാടമ്പള്ളിയിലെ മനോരോഗി, കോമാളി മേല്‍ക്കൈ നേടുന്ന കാലം(ബിബിന്‍ ചന്ദ്രന്‍)
ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് വിധി നിര്‍ണയം നടത്തിയത്. കഴിഞ്ഞ മാര്‍ച്ചില്‍ പ്രഖ്യാപിക്കേണ്ടിയിരുന്ന പുരസ്‌കാരങ്ങള്‍ കോവിഡ് മൂലമാണ് നീണ്ടു പോയത്. 119 സിനിമകളാണ് ഇത്തവണ അവാര്‍ഡിനായി മത്സരിച്ചത്. ഇതില്‍ തീയറ്ററുകളിലെത്താത്ത ചിത്രങ്ങളില്‍ മലയാളത്തിലെ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കുള്ള ചിത്രമെന്ന ഖ്യാതിയുള്ള മരക്കാര്‍-അറബിക്കടലിന്റെ സിംഹവുമുണ്ടായിരുന്നു.
മധു അമ്പാട്ട് (ചെയര്‍മാന്‍), സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, എഡിറ്റര്‍ എല്‍.ഭൂമിനാഥന്‍, സൗണ്ട് എന്‍ജിനീയര്‍ എസ്.രാധാകൃഷ്ണന്‍, പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന്‍ ബെന്യാമിന്‍,ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് (മെംബര്‍ സെക്രട്ടറി) എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്.