Breaking News

ആറ്റിങ്ങല്‍ ഇണ്ടിളയപ്പന്‍ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം ആരംഭിച്ചു

ആറ്റിങ്ങല്‍: അവനവന്‍ചേരി ഇണ്ടിളയപ്പന്‍ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം ഇന്നലെ ആരംഭിച്ചു. സമാപനദിവസമായ 13 വരെ എല്ലാ ദിവസവും സരസ്വതി മണ്ഡപത്തില്‍ രാവിലെ 6ന് ഗണപതി ഹോമം, സാരസ്വത ഹോമം, വൈകിട്ട് 5.30 മുതല്‍ നവഭാവ ചാര്‍ത്ത് ദര്‍ശനം, 6.30 മുതല്‍ ഭഗവതി സേവ, ദീപാരാധന, പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കും. കലാമണ്ഡപത്തില്‍ ഒക്ടോബര്‍ 4ന് വൈകിട്ട് 7 മണിക്ക് നാദസ്വര കച്ചേരി, 5ന് വൈകിട്ട് 6 മണിക്ക് സംഗീതാര്‍ച്ചന, 7.30 ന് നൃത്തനൃത്യങ്ങള്‍, 6ന് വൈകിട്ട് 7 മണിക്ക് സംഗീതാര്‍ച്ചന, 7ന് വൈകിട്ട് 6.30ന് പഞ്ചാരിമേളം, 8ന് വൈകിട്ട് 6 മണിക്ക് തിരുവാതിര, 6.30ന് സംഗീതാര്‍ച്ചന, 9ന് വൈകിട്ട് 7 മണിക്ക് പഞ്ചാരിമേളം, 10ന് വൈകിട്ട് 6.30ന് നൃത്താര്‍ച്ചന തുടര്‍ന്ന് പൂജ വയ്പ്, 11ന് വൈകിട്ട് 6 മണിക്ക് കീബോര്‍ഡ് സംഗീത പരിപാടി, 7ന് വയലിന്‍ കച്ചേരി, 12ന് വൈകിട്ട് 7 മണിക്ക് നൃത്തവിസമയം എന്നിവ ഉണ്ടായിരിക്കും. 13ന് സരസ്വതി മണ്ഡപത്തില്‍ രാവിലെ 7 മണി മുതല്‍ വിദ്യാരംഭ ചടങ്ങ് ആരംഭിക്കും. റിട്ട.അധ്യാപിക ലളിതാഭായി, റിട്ട.പ്രൊഫസറും സാഹിത്യകാരനുമായ ഡോ.ഭാസിരാജ് എന്നിവര്‍ വിദ്യാരംഭ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. തുടര്‍ന്ന് 8 മണിക്ക് പഞ്ചാരിമേളം അരങ്ങേറ്റവും ഉണ്ടായിരിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *