
സന്തോഷ് ശിവന്‍ ചിത്രത്തില്‍ മഞ്ജു വാര്യര്‍ പാടിയ കിം കിം കിം വൈറലായി. കിം കിം കിം എന്ന ഗാനം ജനശ്രദ്ധമാകുമ്പോള്‍ തന്റെ സിനിമാ ഗാനം വൈറലായതിന്റെ സന്തോഷത്തിലാണ് ഇരിങ്ങാലക്കുടക്കാരന്‍ രാം സുരേന്ദര്‍. റാം സംഗീതം നല്‍കിയ ജാക് ച ജില്ലിലെ കിം കിം കിം എന്ന് തുടങ്ങുന്ന ഈ ഗാനം പാടിയത് മഞ്ചു വാര്യരും എഴുതിയത് ബി.കെ.ഹരിനാരായണനും ആണ്.
ഒരു കാലത്ത് സൂപ്പര്‍ ഹിറ്റായ ‘ചെമ്പകമേ’.. തുടങ്ങി നിരവധി ഗാനങ്ങള്‍ക്ക് ഓര്‍ക്കസ്‌ട്രേഷന്‍ ചെയ്യുകയും, നിരവധി ഹിറ്റ് ആല്‍ബം സോങ്ങുകള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിക്കുകയും ചെയ്ത രാം സുരേന്ദറിന്റെ 25 കൊല്ലത്തെ കാത്തിരിപ്പാണ് ഇപ്പോള്‍ സഫലമാകുന്നത്. സന്തോഷ് ശിവന്‍ എന്ന പ്രതിഭയുടെ ചിത്രത്തിലൂടെ പുതിയൊരു തുടക്കം നടത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് റാം.
ഈ ഗാനത്തിന്റെ വലിയൊരു പ്രത്യേകതയെന്നു പറയുന്നത് ഇത് പാടിയിരിക്കുന്നത് മഞ്ജുവാര്യര്‍ ആണ്. ‘ഉറുമി’ക്ക് ശേഷം ഒന്‍പത് വര്‍ഷത്തെ ഇടവേളകഴിഞ്ഞാണ് സന്തോഷ് ശിവന്‍ ഒരു മലയാള സിനിമ സംവിധാനം ചെയ്യുന്നത്. സൗബിന്‍ ഷഹീര്‍, കാളിദാസ് ജയറാം, നെടുമുടിവേണു, അജു വര്‍ഗീസ്, ബേസില്‍ജോസഫ്, ഇന്ദ്രന്‍സ്, എസ്തര്‍ അനില്‍, സേതുലക്ഷ്മിഎന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.
കിം കിം കിം ശ്രദ്ധിക്കപ്പെട്ടതോടെസംഗീത സംവിധായകന്‍ റാമിനെ തേടി സിനിമ മേഖലയില്‍ നിന്നും സംഗീത ലോകത്തു നിന്നും നിരവധി വിളികള്‍ എത്തുന്നു. ജാക് എന്‍ ജില്‍ എന്ന ചിത്രത്തില്‍ ഇനിയും മൂന്നു വ്യത്യസ്ത ഗാനങ്ങള്‍ കൂടി റാമിന്റേതായി പുറത്തിറങ്ങാനുണ്ട്. പി.ആര്‍.ഒ-എ.എസ്.ദിനേശ്.