
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് താല്‍ക്കാലികമായി വിട്ടുനില്‍ക്കുകയല്ല, രാജിവയ്ക്കുകയാണ് വേണ്ടതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അദ്ദേഹത്തിന് താല്‍ക്കാലികമായി അവധിയില്‍ പ്രവേശിക്കേണ്ട എന്ത് അവസ്ഥയാണുള്ളതെന്ന് മുല്ലപ്പള്ളി ചോദിച്ചു. അന്താരാഷ്ട്ര ബന്ധം വരെയുള്ള മയക്കുമരുന്ന് കേസും സ്വര്‍ണ്ണക്കടത്ത് കേസും പരവതാനിക്കുള്ളില്‍ മറച്ചുവയ്ക്കാന്‍ സി.പി.എം കരുതുന്നുവെങ്കില്‍ അത് തെറ്റിദ്ധാരണയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ഒരു തുടക്കം മാത്രമാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
കേരളം ആവശ്യപ്പെടുന്നത് കോടിയേരിയുടെ രാജിയാണെന്നും അവസാന നിമിഷം വരെ എങ്ങനെയെങ്കിലും അധികാരത്തില്‍ തുടരാനുള്ള ശ്രമമാണ് കോടിയേരി നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
പാര്‍ട്ടിയുടെ കേന്ദ്ര കമ്മറ്റി യോഗം വിളിച്ചപ്പോഴും ധാര്‍മിക ഉത്തരവാദിത്തം എറ്റെടുത്ത് രാജിവെക്കാന്‍ കോടിയേരിയോട് ആവശ്യപ്പെട്ടില്ല. ഈ കേസ് ശരിയായ ദിശയില്‍ മുന്നോട്ടു പോയാല്‍ കോടിയേരി ബാലകൃഷ്ണനും കുടുംബവും ഈ കേസുമായി അടുത്ത് ബന്ധപ്പെട്ടവരാണെന്ന് മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.