Breaking News

അനുപമ പരമേശ്വരന്റെ ‘ഫ്രീഡം അറ്റ് മിഡ് നൈറ്റ് ‘

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അനുപമ പരമേശ്വരന്‍ നായികയാവുന്ന ചിത്രമാണ് ‘ഫ്രീഡം അറ്റ് മിഡ് നൈറ്റ്’. ആര്‍ ജെ ഷാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ഹ്രസ്വ ചിത്രത്തില്‍ ഹക്കീം ഷാജഹാന്‍ നായകനാവുന്നു. പോഷ് മാജിക്ക ക്രിയേഷന്‍സിന്റെ ബാനറില്‍ അഖില മിഥുന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അബ്ദുള്‍ റഹീം നിര്‍വ്വഹിക്കുന്നു.ലിജിന്‍ ബാബിനോ സംഗീതം പകരുന്നു. എഡിറ്റര്‍-ജോയല്‍ കവി.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സുനില്‍ ഇറവങ്കര, എക്‌സിക്യുട്ടീവ് പ്രൊഡ്യുസര്‍-ബാല, കോ പ്രൊഡ്യുസര്‍-പാര്‍വ്വതി മേനോന്‍, കല-ഡോന്‍ലി, വസ്ത്രാലങ്കാരം-ദിവ്യ ഉണ്ണി, സ്റ്റില്‍സ്-ടോണി വര്‍ഗ്ഗീസ്, പരസ്യക്കല-സജിത് ബാലകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-മോഹിത് നാഥ് എന്‍, പ്രൊജക്റ്റ് ഡിസൈനര്‍-തല ക്രിയേറ്റീവ് ഹൗസ്. ജനുവരി ആദ്യം ‘ഫ്രീഡം അറ്റ് മിഡ് നൈറ്റ് ‘ റിലീസ് ചെയ്യും.വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *