

കൊല്ലം: കൊല്ലം കുണ്ടറയില്‍ എം.ഡി.എം.എയുമായി യുവാവ് പോലീസിന്റെ പിടിയില്‍. സ്ഥിരം ലഹരിമരുന്ന് കേസുകളിലെ പ്രതി സന്ദീപ്, കൂട്ടുകാരായ നിഖില്‍രാജ്, കെവിന്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 11.50 ഗ്രാം എം.ഡി.എം.എ കൊല്ലം റൂറല്‍ ഡാന്‍സഫ് ടീം പിടിച്ചെടുത്തു. കുണ്ടറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജേഷിന്റെ നേതൃത്വത്തില്‍ കൊല്ലം റൂറല്‍ ഡാന്‍സഫ് എസ്.ഐ ജ്യോതിഷ് ചിറവൂര്‍, എസ്.ഐ മനീഷ്, സി.പി.ഒമാരായ, സജു, വിപിന്‍, നഹാസ്, ദിലീപ്, അനൂപ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
എം.ഡി.എം.എ, കഞ്ചാവ് എന്നിവ എത്തിക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ രഹസ്യ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി സാബു മാത്യു ഐ.പി.എസിന്റെ നേതൃത്വത്തില്‍ ജില്ലയിലുടനീളം ലഹരിമരുന്ന് പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു.


