Breaking News

വര്‍ക്കലയില്‍ വിദേശ വനിതയെ ശല്യം ചെയ്തു: യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കല: വര്‍ക്കലയില്‍ വിദേശ വനിതയെ ശല്യം ചെയ്ത യുവാക്കള്‍ അറസ്റ്റില്‍. കൊല്ലം ഇളമാട് കിഴക്കേക്കര പുത്തന്‍വീട്ടില്‍ മുഹമ്മദ് നാഫര്‍(21), കൊല്ലം വെളിനല്ലൂര്‍ റോഡുവിള ഷീജാ മന്‍സിലില്‍ അജ്മല്‍(20) എന്നിവരെയാണ് വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം നടന്നത്. വര്‍ക്കല ബീച്ചില്‍ നിന്നും താമസസ്ഥലത്തേക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്ന റഷ്യന്‍ യുവതിയെ ബൈക്കില്‍ പിന്തുടര്‍ന്ന് എത്തിയ യുവാക്കള്‍ സ്‌കൂട്ടറിന് കുറുകെ ബൈക്ക് നിര്‍ത്തി തടയുകയായിരുന്നു.

ബൈക്കിന്റെ പിന്‍സീറ്റില്‍ ഇരുന്ന യുവാവ് യുവതിയുടെ ദേഹത്ത് കയറിപ്പിടിക്കുകയും ലൈംഗികാതിക്രമം നടത്താന്‍ ശ്രമിക്കുകയും ചെയ്തു. യുവതി ഉച്ചത്തില്‍ ബഹളം വച്ചതിനെ തുടര്‍ന്ന് യുവാക്കള്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് റഷ്യന്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആ പ്രദേശത്തു സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചാണ് പോലീസ് പ്രതികളെ കണ്ടെത്തിയത്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *