Breaking News

ജോലിക്കിടയിൽ തെങ്ങിൽ നിന്ന് വീണ് യുവാവ് മരണപെട്ടു.

വർക്കല: പാളയംകുന്ന് വണ്ടിപുരയിൽ കുന്നുവിള വീട്ടിൽ അനിൽകുമാർ(46) ജോലിക്കിടയിൽ തെങ്ങിൽ നിന്ന് വീണ് മരണപ്പെട്ടു. രാവിലെ 11.30 ന് സ്ഥലവാസിയായ ശ്രീകുമാറിന്റെ പറമ്പിൽ തേങ്ങാവെട്ട് ജോലിക്കിടയിലാണ് അപകടം ഉണ്ടായത്. തെങ്ങിൽ നിന്ന് തേങ്ങ വെട്ടിയ ശേഷം താഴേയ്ക്ക് ഇറങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തെങ്ങിൽ കെട്ടിപ്പിടിച്ചിരുന്നെങ്കിലും പിടി വിട്ട് താഴേക്ക് വീഴുകയുമായിരുന്നുവെന്നാണ് ദൃക്‌സാക്ഷിയായിരുന്ന ശ്രീകുമാർ പറഞ്ഞത് . പതിനഞ്ചോളം തെങ്ങുകളിൽ കയറിയ ശേഷമാണ് അപകടം നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓടിക്കൂടിയ നാട്ടുകാർ ഇദ്ദേഹത്തെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയസ്തംഭനം മൂലമാണോ നിലതെറ്റി വീണത് ആണോ എന്നുള്ളത് പോസ്റ്റുമോർട്ടത്തിന് ശേഷമേ സ്ഥിതികരിക്കാൻ കഴിയുകയുള്ളുവെന്നും ,കേസ് രജിസ്റ്റർ ചെയ്തിട്ടുടെന്നും അയിരൂർ പോലീസ് വ്യക്തമാക്കി. തുടർ നടപടികൾക്കായി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചതിരിക്കുകയാണ്. ഇടവ വെൺകുളത്ത് തൊട്ടുമുഖം ചരുവിള വീട്ടിൽ നാരായണൻ – പ്രസന്ന ദമ്പതികളുടെ മകനാണ് മരണപ്പെട്ട അനിൽകുമാർ. ഭാര്യ : റീന , മക്കൾ : അനീഷ് , അപർണ്ണ ,അതുല്യ.

Related posts

Leave a Reply

Your email address will not be published. Required fields are marked *