Breaking News

പെൺകരുത്ത് തെളിയിച്ച സബ് ഇൻസ്‌പെക്ടർ ആനി ശിവക്ക് അനുമോദനം

വർക്കല: വർക്കല പോലീസ് സ്റ്റേഷനിൽ എസ് ഐ ആനി ശിവയെ അനുമോദിച്ചു. ജീവിത പ്രതിസന്ധികളെയും, വെല്ലുവിളികളെയും മനോബലം കൊണ്ട് നേരിട്ട് കേരള പോലീസ് സബ് ഇൻസ്പെക്ടർ ആയി നിയമനം ലഭിച്ച ആനി ശിവയെ വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷൻ വെൽഫെയർ അസോസിയേഷനും, വർക്കല പൗരാവലിയും വർക്കല പോലീസ് സ്റ്റേഷനിൽ വച്ച് ആദരിക്കുകയുണ്ടായി.

ചടങ്ങിൽ റെയിൽവേ സ്റ്റേഷൻ മാസ്റ്റർ പ്രസന്നകുമാർ , വർക്കല വാസുദേവനും പൂച്ചെടി നൽകി അനുമോദിച്ചു. ചടങ്ങിൽ ജനമൈത്രി പോലീസ് ഓഫീസർ ജയപ്രസാദ്, മജീഷ്യൻ ഹാരിസ് താഹ, ബ്രഹ്മാസ് മോഹനൻ, ലൈനകണ്ണൻ , സുനി തുടങ്ങിയവർ പങ്കെടുത്തു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആനി ശിവ വർക്കല സബ് ഇൻസ്പെക്ടറായി ചാർജെടുത്തത്. ആനി വർക്കലയിൽ ചാർജെടുത്ത വിവരം സോഷ്യൽ മീഡിയകളിൽ ആഘോഷമായിരുന്നു. എന്നാൽ രണ്ടു ദിവസത്തെ സേവനത്തിനുശേഷം സബ്ഇൻസ്പെക്ടർ ആനി ശിവ കൊച്ചിയിലേക്ക് ട്രാൻസ്ഫർ ആകുന്നു . അതവർ സ്ഥിതീകരിക്കുകയും ചെയ്യുന്നു. വർക്കലയിൽ ജോയിൻ ചെയ്യുന്നതിനുമുൻപ് കൊച്ചിയിലേക്ക് ട്രാൻസ്ഫെറിനു അപേക്ഷിച്ചിരുന്നു എന്നും, ആ അപേക്ഷയാണ് ഇപ്പോൾ ട്രാൻസ്ഫർ ഓർഡർ ആയി വന്നിരിക്കുന്നതെന്നും ആനി ശിവ ബീക്കൺ ന്യൂസിനോട് പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *