
നെടുമങ്ങാട് : ആനാട് യുവാവും യുവതിയും തീ കൊളുത്തി ആത്മഹത്യ ചെയ്ത നിലയിൽ. ആനാട് ബാങ്ക് ജംഗ്ഷനിലെ നളന്ദ ടവറിലെ വാടക കെട്ടിടത്തിലാണ് സംഭവം. ആനാട് സ്വദേശികളായ അഭിലാഷ്(38), ഭാര്യ ബിന(30) എന്നിവരാണ് മരിച്ചത്. ആനാട് വടക്കേല തച്ചോണം സ്വദേശിയാണ് അഭിലാഷ്. ആനാട് പണ്ടാരക്കോണം സ്വദേശിനിയായ ദാമോദരൻ – ഉഷ ദമ്പതികളുടെ മകളാണ് ബിന്ദു. രണ്ട് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഇവരുടെ രണ്ടാം വിവാഹം ആയിരുന്നു. നിയമപരമായി വിവാഹം നടത്തിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇന്നലെയാണ് അഭിലാഷ് വിദേശത്ത് നിന്നെത്തിയത്. ഇന്ന് ഇവർ തമ്മിൽ വാക്കേറ്റത്തിൽ ഏർപ്പെടുകയും ബിന്ദു, അഭിലാഷിന്റെയും ബിന്ദുവിന്റെ ആറ് വയസുള്ള മകളുടേയും ശരീരത്തിലേക്ക് മണ്ണണ്ണ ഒഴിക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കുട്ടി പുറത്തേക്കോ ടി രക്ഷപ്പെടുകയായിരുന്നു. മരണപ്പെട്ട രണ്ടു പേരുടെയും മൃതദേഹം രണ്ടു മുറിയിലായാണ് കാണപ്പെട്ടത്. നെടുമങ്ങാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …